ന്യൂഡല്‍ഹി: ഇന്ത്യ ഉൾപ്പെടെയുള്ള സൈബർ ലോകത്തെ ഭീതിയിലാഴ്‌ത്തി 'ജോക്കർ' മാല്‍വെയർ. 24 ആപ്ലിക്കേഷനുകളെ ഈ മാല്‍വെയർ ബാധിച്ചതിനാല്‍ ഈ ആപ്പുകളെ ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തു. എന്നാല്‍ ഇതിനോടകം ലോകമെമ്പാടുമുള്ള 4,72,000 ആൻഡ്രോയിഡ് ഉപഭോക്‌താക്കൾ ജോക്കർ മാല്‍വെയർ ഡൗൺലോഡ് ചെയ്‌തു.
ഫോണുകളിലെത്തിയ ശേഷം ആപ്പ് എന്ന വ്യാജേന പ്രവർത്തനം ആരംഭിച്ച് ബാങ്ക് വിവരങ്ങൾ, കോൺടാക്‌റ്റുകൾ, ഒ.ടി.പി തുടങ്ങിയവ ചോർത്തിയെടുക്കുകയാണിതിന്‍റെ പ്രവർത്തനരീതി. ഇതിന് പുറമേ സന്ദേശങ്ങൾ, സീരിയല്‍ നമ്പർ, ഐ.എം.ഇ.ഐ നമ്പറുകളും ഈ മാല്‍വെയറിന് ചോർത്താനാകും. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ചൈന, ജർമനി, ഫ്രാൻസ് ഉൾപ്പെടെ 24 രാജ്യങ്ങളെയാണ് മാല്‍വെയർ ബാധിച്ചത്.
മാല്‍വെയർ ബാധിച്ചിരിക്കുന്ന ആപ്പുകൾ:
- അഡ്വക്കേറ്റ് വാല്‍പേപ്പർ
- ഏജ് ഫേയ്‌സ്
- ആല്‍ത്തർ മെസേജ്
- ആന്‍റിവൈറസ് സെക്യൂരിറ്റി - സെക്യൂരിറ്റ് സ്‌കാൻ
- ബീച്ച് ക്യാമറ
- ബോർഡ് പിക്‌ചർ എഡിറ്റിങ്
- സെർടെയ്‌ൻ വാല്‍പേപ്പർ
- ക്ലൈമറ്റ് എസ്.എം.എസ്
- കൊളേറ്റ് ഫേയ്‌സ് സ്‌കാനർ
- ക്യൂട്ട് ക്യാമറ
- ഡാസിൾ വാൾപേപ്പർ
- ഡിസ്‌പ്ലേ ക്യാമറ
- ഗ്രേറ്റ് വി.പി.എൻ
- ഹ്യൂമർ ക്യാമറ
- ഇഗ്നൈറ്റ് ക്ലീൻ
- ലീഫ് ഫേയ്‌സ് സ്‌കാനർ
- മിനി ക്യാമറ
- പ്രിന്‍റ് പ്ലാന്‍റ് സ്‌കാൻ
- റാപ്പിഡ് ഫേയ്‌സ് സ്‌കാനർ
- റിവാർഡ് ക്ലീൻ
- റഡി എസ്.എം.എസ്
- സോബി ക്യാമറ
- സ്പാർക് വാൾപേപ്പർ