കറുത്ത വസ്ത്രം അപശകുനമാണെന്ന് പറയുന്ന കാലം പണ്ട്. ഇപ്പോൾ കറുപ്പാണ് ഫാഷൻ ലോകത്തെ താരം.
കറുപ്പിന് ഏഴഴകെന്നു പറയും പോലെയാണ് കറുപ്പ് വസ്ത്രങ്ങളുടെ കാര്യവും. കറുത്ത ഉടുപ്പുകൾ മുതൽ ടോപ്പുകൾ വരെ, എല്ലാത്തിനും ആരാധകർ ഏറെയാണ്. എന്തിനു വേറെ പറയണം, റെഡ് കാർപ്പെറ്റിൽ വരെ നമ്മുടെ ഇഷ്ടതാരങ്ങൾ കറുപ്പണിഞ്ഞ് എത്തുന്നത് എത്രയോ തവണ നമ്മൾ കണ്ടിട്ടുണ്ട്.
കറുപ്പ് ഡ്രെസ്സുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. അതുകൊണ്ട് തന്നെ കറുപ്പിന് ആരാധകരും ഏറെയാണ്. ഏത് നിറത്തിന്‍റെ കൂടെയും കറുപ്പ് വസ്ത്രമിടാം. കറുപ്പ് ടോപ്പും നീല ജീൻസും, അല്ലെങ്കിൽ കറുപ്പ് ടോപ്പും കലംകാരി പാവാടയും, എന്തിന്‍റെ കൂടെയും ചേരും.
ഏത് നിറത്തിലുള്ളവർക്കും കറുപ്പ് വസ്ത്രം ചേരും. ഇനി ഇപ്പോ വണ്ണം കുറവ് തോന്നിക്കണമെങ്കിൽ കറുപ്പ് ഡ്രെസ്സാണ് ഏറ്റവും മികച്ച ചോയ്സ്. വെറും ഒരു പ്ലെയിൻ കറുപ്പ് ടോപ്പിന്‍റെ കൂടെ ഒരു വലിയ കളർഫുൾ മാലയും കൂടി ഇട്ടാൽ പിന്നെ വേറെ എന്ത് വേണം!