ETV Bharat / lifestyle

പനീറും നാനും കഴിച്ച് ബിടിഎസ് താരങ്ങൾ; വൈറലായി വീഡിയോ - കൊറിയന്‍ ബോയ്സ് ബാന്‍റ് ഗ്രൂപ്പായ ബിടിഎസ്

കൊറിയന്‍ ബോയ്സ് ബാന്‍റ് ഗ്രൂപ്പായ ബിടിഎസിന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാറുള്ളത്...

bts stars eating paneer and naan; video went viral on social media  bts  jungook  jimin  bts fan army  പനീറും നാനും കഴിച്ച് ബിടിഎസ് താരങ്ങൾ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വീഡിയോ  കൊറിയന്‍ ബോയ്സ് ബാന്‍റ് ഗ്രൂപ്പായ ബിടിഎസ്  ബിടിഎസ്
പനീറും നാനും കഴിച്ച് ബിടിഎസ് താരങ്ങൾ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വീഡിയോ
author img

By

Published : Jul 25, 2021, 1:02 PM IST

ബിടിഎസ് എന്താണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും...!!! ലോകമെമ്പാടും ആരാധകവൃന്ദമുള്ള കൊറിയന്‍ ബോയ്സ് ബാന്‍റ് ഗ്രൂപ്പായ ബിടിഎസിന്‍റെ ഗാനങ്ങൾ ലോകശ്രദ്ധ നേടിയവയാണ്. അടുത്തിടെ ഇറങ്ങിയ ഇവരുടെ ആൽബമായ 'ബട്ടർ' നിരവധി റെക്കോഡുകളാണ് തകർത്തിരിക്കുന്നത്. ഇതിനോടകം തന്നെ 13 കോടി ജനങ്ങൾ വീഡിയോ കണ്ടെന്നുമാത്രമല്ല ബിൽബോർഡിന്‍റെ ഹിറ്റ്ചാർട്ടിലും 'ബട്ടർ' ഒന്നാമനാണ്.

എന്നാൽ സംഭവം ഇതൊന്നുമല്ല....!! സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്.. ജംഗ്‌കുക്കും സംഘവും ഇന്ത്യയുടെ ഇഷ്ട വിഭവങ്ങളായ പനീറും നാനും കഴിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 2019 നവംബറിൽ ബിടിഎസ് അംഗങ്ങൾ ഒരു ടിവി ഷോയുമായി ബന്ധപ്പെട്ട് ന്യൂസിലന്‍ഡിലേക്ക് പോയപ്പോൾ പകർത്തിയ വീഡിയോ ആണിത്...

ബിടിസ് അംഗങ്ങളായ ജംഗ്‌കുക്ക്, ജിമിന്‍ എന്നിവരെ വീഡിയോ ക്ലിപ്പിൽ കാണാം. വീഡിയോയിൽ ജിമിന്‍ പനീർ കഴിക്കുന്നത് കാണാം മറ്റൊരു അംഗമായ ജെ-ഹോപ്പ് ആവട്ടെ കഴിക്കുന്നത് നാനും കറിയും. എന്തായാലും സംഭവം ഇന്ത്യന്‍ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്‍റുകളാണ് ആരാധകർ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്യുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട ബാൻഡ് അംഗങ്ങൾ ഇന്ത്യൻ ഭക്ഷണം കഴിക്കുന്നതിന്‍റെ ആഹ്ളാദത്തിലാണ് ബിടിഎസ് ഫാന്‍ ആർമി. ഇന്ത്യയിൽ സംഗീത നിശ അവതരിപ്പിക്കാനും തങ്ങളുടെ ആരാധകരെ കാണാനും നിരവധി തവണ ബിടിഎസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

  • Indian army is happy to see that BTS is eating Indian meal imagine what will happen when BTS confirms that they will be visiting India we'll not be on earth we'll be in sky and after that we'll be landing on moon 😂😂😂

    — Tejashree (@Tejashr31580464) July 23, 2021 " class="align-text-top noRightClick twitterSection" data=" ">

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.