ത്രിപുര: രണ്ട് കുട്ടികളുടെ അമ്മയെ പത്ത് പുരുഷന്മാർ കൂട്ടബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ അവര്‍ സഞ്ചരിച്ച ടെമ്പോയുടെ ഡ്രൈവറും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.
ടെമ്പോ ഡ്രൈവർ അറിയാത്ത വഴിയിലേക്ക് കൊണ്ടുപോവുകയും ചോദിച്ചപ്പോൾ ഒരു വ്യക്തിയിൽ നിന്ന് പണം വാങ്ങണമെന്ന് പറഞ്ഞു. എന്നാല്‍ പണം വാങ്ങിയ ശേഷം വഴിയിൽ നിന്ന് അയാൾ തന്‍റെ സുഹൃത്തുക്കളെ കൂടി വണ്ടിയിൽ കയറ്റുകയും സ്ത്രീയെ അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ആയിരുന്നു. രാത്രി മുഴുവന്‍ അവരെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ചു. ഗുരുതരാവസ്ഥയില്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.