ETV Bharat / jagte-raho

ഉത്തർപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് വയസുകാരി ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് - girl raped before murder

കഴിഞ്ഞ വ്യാഴാഴ്ച സിംഗാഹി പ്രദേശത്തെ ഗ്രാമത്തിന് സമീപത്ത് നിന്ന് തലയിൽ പരിക്കേറ്റ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്.

up rape case മൂന്ന് വയസുകാരി ബലാത്സംഗത്തിനു  ഇരയായി
ഉത്തർപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് വയസുകാരി ബലാത്സംഗത്തിനു ഇരയായിരുന്നുവെന്നു പൊലീസ്
author img

By

Published : Sep 4, 2020, 1:15 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ കരിമ്പിൻ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് വയസുകാരിയെ കൊലപാതകത്തിന് മുമ്പ് ബലാത്സംഗത്തിന് ഇരയായിരുന്നതായി യു.പി പൊലീസ്. ആഴ്ച്ചകൾക്കുള്ളിൽ ജില്ലയിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച സിംഗാഹി പ്രദേശത്തെ ഗ്രാമത്തിന് സമീപത്ത് നിന്ന് തലയിൽ പരിക്കേറ്റ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്.

ഏഴ് ടീമുകളായി തിരിഞ്ഞു കേസ് അന്വേഷിക്കുമെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ എൻ‌എസ്‌എ പ്രയോഗിക്കുമെന്നും പൊലീസ് എസ്‌പി സത്യേന്ദ്ര കുമാർ സിംഗ് പറഞ്ഞു. കുടുംബത്തോടുള്ള പഴയ ശത്രുത മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഈ സംഭവത്തിന് മുമ്പ് 17 കാരിയായ ദലിത് പെൺകുട്ടിയെയും 13 വയസുകാരിയെയും ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.