മലപ്പുറം: രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്‍റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ റേഞ്ച് ഇൻസ്‌പെക്ടര്‍ കെ.ടി സജിമോന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കണ്ടംകോട്ടോട്ടിൽ വീട്ടിൽ അഹമ്മദ് സലീൽ, ചെറുകോട്ടയിൽ വീട്ടിൽ മുഹമ്മദ് ഇഹ്‌ത്തിഷാൻ എന്നിവരെയാണ് കോടതി പടിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടര്‍ ടി.വി ജയപ്രകാശ്, പ്രിവന്‍റീവ് ഓഫീസർ ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആബിദ്, സബിൻദാസ്, റിജു, പ്രവീൺ, ജയൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഏഞ്ചലിൻ ചാക്കോ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
നിലമ്പൂരില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍ - കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
എക്സൈസ് ഇന്‍റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്