കൊല്ലം: അഞ്ചലിൽ നിന്നും 200 ലിറ്റർ കോടയും പത്ത് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ട് പേര്‍ എക്സൈസ് പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇടയം തെക്കേക്കര പുത്തൻ വീട്ടിൽ ബാബു ലൂക്കോസ്, തേവർത്തോട്ടം ക്ലാവോട്ട് വീട്ടിൽ സുലീപ് എന്നിവരാണ് പിടിയിലായത്. തേവർത്തോട്ടം അശ്വതി ഭവനിൽ മുരുകനാണ് ഓടി രക്ഷപ്പെട്ടത്.
ഓടി രക്ഷപ്പെട്ട പ്രതി മുരുകൻ നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയാണ്. രഹസ്യവിവരത്തെ തുടർന്ന് ബാബു ലൂക്കോസിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്. ഉത്സവ സീസണ്‍ മുന്‍കൂട്ടി കണ്ടാണ് വലിയതോതിൽ ചാരായം വാറ്റിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.