ETV Bharat / jagte-raho

ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊല്ലുന്ന രണ്ടാമത്തെ സംഭവമാണിത്.

ജാര്‍ഖണ്ഡില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു  രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു  Two CRPF men killed, 2 injured in J'khand fratricide incident  സി.ആര്‍.പി.എഫ് ജവാന്‍ രണ്ട്  മേലുദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു.
ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
author img

By

Published : Dec 10, 2019, 1:06 PM IST

ജാര്‍ഖണ്ഡ്: ബൊക്കാറോയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊല്ലുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസവും സമാന രീതിയില്‍ വെടിവെപ്പ് നടന്നിരുന്നു. സി.ആര്‍.പി.എഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് അസ്സിസ്റ്റന്‍റ് കമാന്‍ഡറെയും അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടറെയും വെടിവെച്ചുകൊന്നത്.

സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. വെടിവെപ്പില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് വ്യത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെ റാഞ്ചിയിലും സമാനമായ സംഭവം നടന്നിരുന്നു. ചത്തീസ്ഗഢ് സായുധ സേനയിലെ കോണ്‍സ്റ്റബിള്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഐ.ടി.ഡി.പിയിലെ കോണ്‍സ്റ്റബിള്‍ ചത്തീസ്ഗഢില്‍ നടത്തിയ വെടിവെപ്പില്‍ മലയാളി അടക്കം അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.