അങ്കാറ: മയക്കുമരുന്ന് ഉപയോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തുര്‍ക്കി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി 1150പേരെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നവംബറില്‍ അറസ്റ്റ് ചെയ്തുവരുടെ കണക്കാണിത്. ആയിരക്കണക്കിന് കിലോഗ്രാം മയക്കുമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. ലോ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ 118850 മയക്കുമരുന്ന് ഗുളികകളും 112 പൗണ്ട് കഞ്ചാവും പിടിച്ചെടുത്തിരുന്നു.
സെന്‍ററല്‍ കൊനിയയിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 100 ടണ്ണിലേറെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് സുരക്ഷാ സേന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ലക്ഷത്തിലേറെ പേരാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത്. യൂറോപ്യന്‍ യൂണിയന്‍റെ ഡ്രഗ് മോണിറ്ററിങ്ങ് സെല്‍ പുറത്തിറക്കിയ രേഖകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് എത്തുന്നത് തുര്‍ക്കിയിലാണ്. കടല്‍ മാര്‍ഗവും അല്ലാതെയുമായി വലിയ അളവിലുള്ള മയക്കുമരുന്നാണ് രാജ്യത്ത് എത്തുന്നത്.