കോഴികോട്: കാരന്തൂരിൽ കഴിഞ്ഞ ദിവസം സ്‌ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളഞ്ഞ മോഷ്‌ടാവ് പൊലീസ് പിടിയിൽ. സമാനമായ നിരവധി കേസുകളിൽ പ്രതിയായ പതിമംഗലം സ്വദേശി അബ്ദുൾ ജബ്ബാർ (24) ആണ് പൊലീസിന്‍റെ പിടിയിലായത്. ബൈക്കിലെത്തി സ്‌ത്രീകളുടെ വാനിറ്റി ബാഗും ആഭരണങ്ങളും പിടിച്ചുപറിച്ച് കടന്നുകളയുന്നതാണ് ഇയാളുടെ രീതി. കൊടുവള്ളിയിലും കുമ്മങ്കോട്ടും ഇയാൾ ഇതേ രീതിയിൽ പിടിച്ചുപറി നടത്തിയിരുന്നു. പിടിച്ചു പറി നടന്നിടത്തും പരിസരത്തുമുള്ള സിസിടിവി പരിശോധിച്ച് മോഷ്‌ടാവ് ബൈക്കോടിച്ചു പോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്‌ടാവിന്‍റെ രൂപവും ബൈക്കും മനസിലായതോടെ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് യാത്ര അസാധ്യമായ പ്രതി കൊടുവള്ളി കരീറ്റിപറമ്പിലെ മലയിൽ അഭയം തേടുകയായിരുന്നു. രാത്രി ഇവിടെ നിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കവേ നാട്ടുകാരും കൊടുവള്ളി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സ്ത്രീയുടെ ബാഗ് തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ മോഷ്‌ടാവ് പിടിയിൽ - കോഴികോട്
സമാനമായ നിരവധി കേസുകളിൽ പ്രതിയായ പതിമംഗലം സ്വദേശി അബ്ദുൾ ജബ്ബാർ (24) ആണ് പൊലീസിന്‍റെ പിടിയിലായത്.
![സ്ത്രീയുടെ ബാഗ് തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ മോഷ്‌ടാവ് പിടിയിൽ The thief was arrested സ്ത്രീയുടെ ബാഗ് തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ മോഷ്‌ടാവ് പിടിയിൽ കോഴികോട് kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8924962-thumbnail-3x2-kkd.jpg?imwidth=3840)