ETV Bharat / jagte-raho

തെലങ്കാനയില്‍ 4.47 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു - unaccounted money

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് മുന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ഉള്ളവര്‍ സൈബറാബാദില്‍ വ്യവസായിക കേന്ദ്രം വാങ്ങുന്നതിനായി നിക്ഷേപിച്ച കണക്കില്‍ പെടാത്ത തുകയാണ് പിടിച്ചെടുത്തത്

ഹൈദരബാദ്  തെലങ്കാന  കള്ളപ്പണം  കണക്കില്‍ പെടാത്ത പണം  unaccounted money  IMS Director
തെലങ്കാനയില്‍ കണക്കില്‍ പെടാത്ത 4.47 കോടി പിടിച്ചെടുത്തു
author img

By

Published : Sep 2, 2020, 7:12 AM IST

തെലങ്കാന: ഹൈദരബാദില്‍ 4.47 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് മുന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ഉള്ളവര്‍ സൈബറാബാദില്‍ വ്യവസായിക കേന്ദ്രം വാങ്ങുന്നതിനായി നിക്ഷേപിച്ച കണക്കില്‍ പെടാത്ത തുകയാണ് പിടിച്ചെടുത്തത്. ഐ.എം.എസ് മുന്‍ ഡയറക്ടര്‍ ദേവിക റാണിയുടെ 3,75,30,000 രൂപയും ഫാര്‍മസിസ്റ്റായ നാഗ ലക്ഷമിയുടെ 72 ലക്ഷം രൂപയുമാണ് ചൊവ്വാഴ്ച തെലങ്കാന ആന്‍റി കറപ്ഷന്‍ ബ്യൂറോ പിടികൂടിയത്. കുടുംബക്കാരുടെ പേരിലുള്ള ആറ് ഫ്ലാറ്റുകളും 15,000 ചതുരശ്ര അടി വ്യാവസായിക കേന്ദ്രവും വാങ്ങാന്‍ നിക്ഷേപിച്ച തുകയാണ് പിടിച്ചെടുത്തത്. ബിനാമി പേരില്‍ 22 ലക്ഷം രൂപ റാണി വേറെയും നിക്ഷേപിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ജാമ്യത്തില്‍ വിട്ടയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.