ETV Bharat / jagte-raho

കാർ യാത്രികരെ ആക്രമിച്ച് ഒന്നരലക്ഷം രൂപ കവർന്ന സംഭവം; മുഖ്യപ്രതി പിടിയിൽ

author img

By

Published : Dec 12, 2020, 10:46 PM IST

ബൈക്ക് കുറുകെ വെച്ച് കാർ തടഞ്ഞ് കാറിന്‍റെ മുൻ വശത്തെ ചില്ലടക്കം തകർത്ത പ്രതികൾ കാർ യാത്രികരെ ആക്രമിച്ച ശേഷം കാറിന്‍റെ ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു

rupees stolen from car occupants; main accused arrested  കാർ യാത്രികരെ ആക്രമിച്ച് പണം കവർന്ന സംഭവം  ന്നരലക്ഷം രൂപ കവർന്ന അഞ്ചംഗ സംഘം  കുന്നക്കാട്ട് വീട്ടിൽ സനൽ ജോസഫ്  തിരുവല്ല പൊലീസ്
കാർ യാത്രികരെ ആക്രമിച്ച് ഒന്നരലക്ഷം രൂപ കവർന്ന സംഭവം;മുഖ്യപ്രതി പിടിയിൽ

പത്തനംതിട്ട: എംസി റോഡിലെ ഇടിഞ്ഞില്ലത്ത് കാർ യാത്രികരെ ആക്രമിച്ച് ഒന്നരലക്ഷം രൂപ കവർന്ന അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പെരുംതുരുരുത്തി കുന്നക്കാട്ട് വീട്ടിൽ സനൽ ജോസഫ് (29) ആണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിക്കായിരുന്നു സംഭവം.

ബൈക്ക് കുറുകെ വെച്ച് കാർ തടഞ്ഞ് കാറിന്‍റെ മുൻ വശത്തെ ചില്ലടക്കം തകർത്ത പ്രതികൾ കാർ യാത്രികരെ ആക്രമിച്ച ശേഷം കാറിന്‍റെ ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. തിരുവല്ല സ്വദേശിയായ ഷെറിനും സുഹൃത്ത് സന്തോഷുമാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഷെറിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പൊലീസ് നടത്തിയ തെരച്ചിലിലാണ് സനൽ പിടിയിലായത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. മറ്റ് നാല് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എസ്‌ഐ എ അനീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.