ETV Bharat / jagte-raho

സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പിടിഎ പ്രസിഡന്‍റ് അശ്ലീല ദൃശ്യങ്ങളയച്ചു; പരാതിയുമായി രക്ഷിതാക്കള്‍ - kannur latest news

തലശ്ശേരി ഗോപാലപ്പേട്ട സ്കൂളിലെ രക്ഷാകര്‍ത്താക്കളും ടീച്ചര്‍മാരും മാത്രം ഉള്‍പ്പെടുന്ന വാട്‌സ്‌ആപ് ഗ്രൂപ്പിലേക്കാണ് മുന്‍ പി.ടി.എ പ്രസിഡന്‍റ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്

സ്കൂള്‍ വാട്സ് ആപ് ഗ്രൂപ്പിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച് പി.ടി.എ പ്രസിഡന്‍റ്; പൊലീസില്‍ പരാതി നല്‍കി രക്ഷിതാക്കള്‍
author img

By

Published : Nov 2, 2019, 12:13 PM IST

കണ്ണൂര്‍: തലശ്ശേരി ഗോപാലപ്പേട്ട സ്കൂള്‍ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഇരുപതോളം അശ്ലീല ദൃശ്യങ്ങളയച്ച മുന്‍ പി.ടി.എ പ്രസിഡന്‍റിനെതിരെ പരാതി നല്‍കി രക്ഷിതാക്കള്‍. സംഭവത്തിന് ശേഷം അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും മുന്‍ പി.ടി.എ പ്രസിഡന്‍റ് നടത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതിയുമായി തലശ്ശേരി പൊലീസിനെ സമീപിക്കുകയായിരുന്നു.

സ്‌കൂളിലെ രക്ഷാകര്‍ത്താക്കളും ടീച്ചര്‍മാരും മാത്രം ഉള്‍പ്പെടുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. കുട്ടികളുടേതടക്കമുള്ള വീഡിയോകള്‍ ഇയാള്‍ അയച്ചതായും ആരോപണമുണ്ട്. വിദ്യാര്‍ഥികളുടെ പഠനകാര്യങ്ങള്‍ക്കും മറ്റുമായി ഉണ്ടാക്കിയ ഗ്രൂപ്പാണിത്. സംഭവത്തില്‍ ഇടപെട്ട ബി.ജെ.പി, ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്നും രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി. അതേസമയം പരാതി പരിശോധിച്ച് വരികയാണെന്നും ഇതിനുശേഷം കേസെടുക്കുമെന്നും തലശ്ശേരി പൊലീസ് അറിയിച്ചു.

Intro:തലശ്ശേരിയിൽ സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇരുപതോളം അശ്ലീല ദൃശ്യങ്ങളയച്ച പിടിഎ പ്രസിഡൻറിന് എതിരെ പരാതി.അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതിയുമായി തലശ്ശേരി പൊലീസിനെ സമീപിക്കുകയായിരുന്നു

vo

തലശ്ശേരി ഗോപാലപ്പേട്ട സ്‌കൂളിലെ രക്ഷാകര്‍ത്താക്കളും ടീച്ചര്‍മാരും മാത്രം ഉള്‍പ്പെടുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുന്‍ പിടിഎ പ്രസിഡന്റിന് എതിരെയാണ് പൊലീസില്‍ പരാതി നൽകിയത് . അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
കുട്ടികളുടേതടക്കമുള്ള വീഡിയോകള്‍ ഇയാള്‍ അയച്ചതായി ആരോപണമുണ്ട്. വിദ്യാര്‍ഥികളുടെ പഠനകാര്യത്തിനും ക്ലാസിന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പാണിത്. സംഭവത്തില്‍ ഇടപെട്ട ബിജെപി, ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നും രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി. അത്തരമൊരു ഗ്രൂപ്പില്‍ സിപിഎം പ്രവര്‍ത്തകനായ വ്യക്തി അശ്ലീല വീഡിയോ ഇട്ടതിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.
അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്.ഇ ടി വി ഭാ ര ത് കണ്ണൂർ .Body:KL_KNR_01_2.10.19_whtsupissue_KL10004Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.