കൊല്ലം: കൊല്ലത്ത് കണ്ടെത്തിയ 14 വെടിയുണ്ടകള്‍ പാക് നിര്‍മിതമെന്ന് സംശയം. പാകിസ്ഥാന്‍ ഫാക്ടറികളില്‍ നിര്‍മിക്കുന്ന തരത്തിലുള്ള 7 മില്ലി മീറ്റര്‍ വെടിയുണ്ടാണ് പിടികൂടിയത്. കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
14 വെടിയുണ്ടകളിൽ 12 എണ്ണത്തിന്‍റെ മേൽ എഴുതിയിരിക്കുന്നത് പി.ഒ.എഫ് എന്നാണ്. പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്താണിതെന്നാണ് കണ്ടെത്തല്‍. വെടിയുണ്ടകൾ പരിശോധിച്ച ഫൊറൻസിക് ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്. സംഭവത്തിന്‍റ ഗൗരവം കണക്കിലെടുത്ത് അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. കൂടുതല്‍ ദൂരത്തേക്ക് വെടിയുതിര്‍ക്കാന്‍ കഴിയുന്ന വലിയ തോക്കുകളിലാണ് ഇത്തരം വെടിയുണ്ടകള്‍ ഉപയോഗിക്കുക. നാട്ടുകാരണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.