അമരാവതി: നേകന്തി നരേഷെന്ന യുവാവാണ് സ്ത്രീയെ ആക്രമിച്ചത്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ അച്ചാന്ത മണ്ഡലത്തിലെ ഭീമലപുരം ഗ്രാമത്തിലാണ് സംഭവം. നേകന്തി നരേഷിന് ആക്രമിക്കപ്പെട്ട സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇയാൾ സ്ത്രീയുടെ വീട്ടിലേക്ക് പോയി അവളുടെ മുഖത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കല്ലു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആന്ധ്രാപ്രദേശിൽ സ്ത്രീയ്ക്ക് നേരെ പെട്രോൾ ആക്രമണം - ഭീമലപുരം
പശ്ചിമ ഗോദാവരി ജില്ലയിലെ അച്ചാന്ത മണ്ഡലത്തിലെ ഭീമലപുരം ഗ്രാമത്തിലാണ് സംഭവം