പത്തനംതിട്ട: ആള്‍താമസമില്ലാത്ത വീട്ടില്‍ വ്യാജ വാറ്റ് നടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. തിരുവല്ല മേപ്രാൽ പുത്തൻപറമ്പിൽ മണിക്കുട്ടനാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. മേപ്രാൽ കൈതവന കിഴക്കേതിൽ അജീഷാണ് രക്ഷപ്പെട്ടത്. വാറ്റത്തോട് കിഴക്കേപറമ്പിൽ തോമസ് വർഗീസിന്‍റെ നാളുകളായി പൂട്ടികിടക്കുകയായിരുന്ന വീട്ടിലായിരുന്നു ഇരുവരും വ്യാജമദ്യ നിർമാണം നടത്തിയത്. രണ്ട് ലിറ്റര്‍ വാറ്റ് ചാരായവും എഴുപത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടര്‍ എ.സെബാസ്റ്റ്യൻ, പ്രിവന്‍റീവ് ഓഫീസര്‍മാരായ ഷാജു തോമസ്, പരീത്, പത്മകുമാർ, അഖിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതിയെ റിമാന്‍റ് ചെയ്തു.
വ്യാജമദ്യ നിര്‍മാണം; യുവാവ് പിടിയില്‍
രണ്ട് ലിറ്റര്‍ വാറ്റ് ചാരായവും എഴുപത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു