ETV Bharat / jagte-raho

പാലക്കാട് കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍ - 10 kg of cannabis

പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വില വരും. എറണാകുളം ഭാഗത്ത് വിതരണം ചെയ്യാനായി കൊണ്ടുപോകും വഴിയാണ് കഞ്ചാവുമായി ഇയാള്‍ പിടിയിലായത്

Odisha man held with 10 kg of cannabis  പാലക്കാട് കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍  പാലക്കാട് കഞ്ചാവ് വേട്ട  പാലക്കാട്  വൻ കഞ്ചാവ് വേട്ട  Odisha man  10 kg of cannabis  cannabis
പാലക്കാട് കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍
author img

By

Published : Feb 18, 2020, 11:35 PM IST

പാലക്കാട്: ചിറ്റൂർ തത്തമംഗലത്ത് വൻ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷ കന്തമാൽ സ്വദേശി ചിത്ര സെൻ പട്ടമാജിയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചിറ്റൂർ പൊലീസും സംയുക്തമായി തത്തമംഗലം ബസ്റ്റാന്‍റ് പരിസരത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ശിവവിക്രം ഐപിഎസിന്‍റെ നിർദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഒറീസയില്‍ നിന്നുമാണ് കഞ്ചാവ് വില്‍പ്പനക്കായി എത്തിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ട്രെയിന്‍ മാർഗം കോയമ്പത്തൂർ എത്തി ശേഷം തത്തമംഗലത്തേക്ക് ബസ് മാര്‍ഗം എത്തിയതായിരുന്നു ഇയാള്‍.

പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വില വരും. എറണാകുളം ഭാഗത്ത് വിതരണം ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു. കോളേജ് വിദ്യാര്‍ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ ലക്ഷം വെച്ചാണ് കഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പാലക്കാട് ജില്ലയില്‍ നിന്നും പൊലീസും എക്സൈസും ചേർന്ന് നൂറ് കിലോയോളം കഞ്ചാവാണ് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.