വെല്ലിങ്ടണ്‍: ലോകത്തെ നടുക്കിയ ക്രൈസ്‌റ്റ് ചര്‍ച്ച് വെടിവെപ്പിലെ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് 29 കാരനായ ടാറന്‍റിനെതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് 51 പേരുടെ മരണത്തിനിടയാക്കിയ ക്രൂര കൊലപാതകം നടന്നത്. വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രതി തല്‍സമയം ഫേസ്‌ബുക്കിലൂടെ ലോകത്തെ കാണിച്ചിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് കേസില്‍ വാദം ആരംഭിച്ചത്. 2001ന് ശേഷം ആദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരാള്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുന്നത്. 51 പേരെ കൊലപ്പെടുത്തിയതിന് പുറമേ 40 പേരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. നിലവില്‍ ഓക്‌ലാൻഡിലെ ജയിലിലാണ് പ്രതിയുള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് കേസില്‍ വാദം നടന്നത്.
ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ്; പ്രതി കുറ്റം സമ്മതിച്ചു - ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ്
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് 51 പേരുടെ മരണത്തിനിടയാക്കിയ കൊലപാതകം നടന്നത്.
![ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ്; പ്രതി കുറ്റം സമ്മതിച്ചു New Zealand attack New Zealand shooting New Zealand Mosque attack Brenton Harrison Tarrant ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് ന്യൂസിലന്‍ഡ് വെടിവെപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6545447-217-6545447-1585191451542.jpg?imwidth=3840)