ETV Bharat / jagte-raho

റോഡ് നിർമാണത്തിനെത്തിയ സൂപ്പര്‍വൈസറെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി - നക്സല്‍ ആക്രമണം

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായി റോഡ് നിര്‍മാണത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്

Naxal kills contractor  Bokaro news  Construction machines  Gomia  Jharkhand  Tutijharna village  സൂപ്പര്‍വൈസറെ നക്സലുകള്‍ കൊലപ്പെടുത്തി  നക്സല്‍ ആക്രമണം  ജാര്‍ഘണ്ഡില്‍ നക്സല്‍ ആക്രമണം
റോഡ് നിർമാണത്തിനെത്തിയ സൂപ്പര്‍വൈസറെ നക്സലുകള്‍ കൊലപ്പെടുത്തി
author img

By

Published : Jan 25, 2020, 11:29 PM IST

ബൊക്കാരോ (ജാര്‍ഖണ്ഡ്): ഗൊമാനിയ പ്രദേശത്ത് റോഡ് നിർമാണത്തിനെത്തിയ സൂപ്പര്‍ വൈസറെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായി റോഡ് നിര്‍മാണത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. ഗോമിയ, തുടിജർണ ഗ്രാമങ്ങൾക്കിടയിലാണ് കൊലപാതകം നടന്നതെന്ന് സീനിയര്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് ഉമേഷ് കുമാർ സാഹു പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ഒഡീഷയിലെ റയഗഡ ജില്ലയിലെ നിയാംഗിരി പ്രദേശത്തെ റോഡ് നിർമാണ പ്രവർത്തനങ്ങളിൽ വിന്യസിച്ച രണ്ട് എർത്ത് മൂവറുകൾ, ഒരു റോളർ, കോണ്‍ഗ്രീറ്റ് മിശ്രിത നിര്‍മാണ യന്ത്രം എന്നിവ മാവോയിസ്റ്റുകള്‍ കത്തിച്ചു. റോഡ് നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.