മലപ്പുറം: എടവണ്ണ പള്ളിയില്‍ നിസ്കാരിക്കാന്‍ പോയ മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍. കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി തച്ചറായി ആലിക്കുട്ടിയെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പാണ് പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവം കുട്ടികള്‍ അധ്യാപകരോട് പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാള്‍ മറ്റ് വിദ്യാര്‍ഥികളോടും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും അപമാനം ഭയന്ന് രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ മടികാണിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവം നടന്ന ഉടനെ അധ്യാപകര്‍ ചൈല്‍ഡ്‌ലൈനില്‍ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമ്മര്‍ദത്തിന് വഴങ്ങി കഴിഞ്ഞ ദിവസമാണ് ചൈല്‍ഡ്‌ലൈന്‍ ഒരു കുട്ടിയുടെ മൊഴിയെടുത്തതെന്നും പിന്നീടാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇവർ ആരോപിച്ചു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.