മലപ്പുറം: പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കാളികാവ് ചെങ്കോട് തൊണ്ടിയില്‍ സുഫൈലിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിക്ക് മിഠായി നൽകി വശത്താക്കിയ സുഫൈൽ പിന്നീട് മൊബൈൽ ഫോൺ നൽകുകയായിരുന്നു. ഇത് വീട്ടുകാർ കാണാതേ സൂക്ഷിക്കാൻ നിർദ്ദേശിച്ച പ്രതി ഫോണിലേക്ക് വിളിക്കുകയും ലൈംഗിക കാര്യങ്ങൾ സംസാരിക്കുന്നതും പതിവായി. ഇതിനിടയിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാളികാവ് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്. രണ്ട് വര്‍ഷം മുന്‍പ് 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ ഉപാധികളോടേ ജാമ്യത്തിലിറങ്ങിയ ആളാണ് സുഫൈൽ. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍ - മലപ്പുറം വാര്‍ത്തകള്‍
രണ്ട് വര്‍ഷം മുന്‍പ് 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ആളാണ് പ്രതി.