താനെ: മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണിനിടെ എ.ടി.എം കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമം. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ എ.ടി.എം തകര്‍ക്കാനാണ് ശ്രമിച്ചത്. ദോബിവാലി ഈസ്റ്റ് പ്രദേശത്തെ പെന്ദ്രക്കര്‍ കോളജിന് സമീപത്തെ എ.ടി.എം കൗണ്ടറിലാണ് മേഷണ ശ്രമം നടന്നത്. എ.ടി.എമ്മിന് വലിയ രീതിയില്‍ കേടുപാട് സംഭവിച്ചതായി മന്‍പാദ പൊലീസ് അറിയിച്ചു. ഏപ്രില്‍ 30 വൈകിട്ട് അഞ്ച് മണിക്ക് ബ്രാഞ്ച് പൂട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ലോക്ക് ഡൗണിനിടെ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമം - ലോക്ക് ഡൗണ്‍
ദോബിവാലി ഈസ്റ്റ് പ്രദേശത്തെ പെന്ദ്രക്കര്‍ കോളജിന് സമീപത്തെ എ.ടി.എം കൗണ്ടറിലാണ് മേഷണ ശ്രമം നടന്നത്. എ.ടി.എമ്മിന് വലിയ രീതിയില്‍ കേടുപാട് സംഭവിച്ചതായി മന്‍പാദ പൊലീസ് അറിയിച്ചു