നാഗ്‌പൂര്‍(മഹാരാഷ്‌ട്ര): നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച ശേഷം നഗ്നനാക്കി തെരുവിലൂടെ നടത്തി. നാഗ്‌പൂരിലെ പാര്‍ഡി മേഖലയില്‍ ഞായറാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ ജവഹര്‍ വൈദ്യയെന്ന ബാങ്ക് ജീവനക്കാരനെയാണ് നാട്ടുകാര്‍ പിടികൂടിയത്. സഹകരണ ബാങ്കിലെ ജീവനക്കാരനായ പ്രതിക്ക് വീടുകള്‍തോറും ചെന്ന് പണം പിരിച്ചെടുക്കുന്ന ജോലിയായിരുന്നു. എല്ലാദിവസവും പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ എത്താറുണ്ട്.
പതിവുപോലെ കഴിഞ്ഞ ദിവസവും വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ ഒറ്റയ്‌ക്ക് കണ്ടതിന് പിന്നാലെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇത് കണ്ടെത്തിയ അമ്മ കുട്ടിയെ എടുത്ത് വീടിനുള്ളിലേക്ക് പോയ ശേഷം അലാറം മുഴക്കി. ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജവഹര്‍ വൈദ്യയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ പ്രദേശവാസികള്‍ ഇയാളുടെ കൈകള്‍ രണ്ടും ബന്ധിച്ച ശേഷം മര്‍ദിക്കുകയും തെരുവിലൂടെ നഗ്നനായി നടത്തുകയും ചെയ്‌തു. ശേഷം പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു.