ETV Bharat / jagte-raho

വാക്തർക്കം ;  അഞ്ചലിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു - anchal

റോഡിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രാത്രി ഒമ്പത് മണിയോടുകൂടി പ്രതിയായ ഷാജഹാനും അനീഷും സിബിയുടെ വീട്ടിൽ എത്തി.തുടർന്ന് തർക്കം പറഞ്ഞു തീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടുകയായിരുന്നു.

അറസ്റ്റിലായ അനീഷ്
author img

By

Published : Mar 12, 2019, 7:46 PM IST

യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപിച്ചു .കൊല്ലം അഞ്ചലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത് . വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അഞ്ചൽ അസുര മംഗലം കണ്ണംകോട് ജംഗ്ഷനിൽ താമസിക്കുന്ന സിബിയെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വയല അനിൽ മന്ദിരത്തിൽ അനീഷ് ,കരുകോൺ സ്വദേശി ഷാജഹാൻ എന്നിവരാണ് സിബിയെ ആക്രമിച്ചത്. ഇതിൽ അനീഷിനെ അഞ്ചൽ പൊലീസ് അന്നേദിവസം രാത്രി തന്നെ അറസ്റ്റ് ചെയ്തു.മറ്റൊരു പ്രതിയായ ഷാജഹാൻ ഒളിവിലാണ്.പകൽ സമയത്തു റോഡിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രാത്രി ഒമ്പത് മണിയോടുകൂടി ഷാജഹാനും അനീഷും സിബിയുടെ വീട്ടിൽ എത്തി.തുടർന്ന് തർക്കം പറഞ്ഞു തീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടുകയായിരുന്നു.

അറസ്റ്റു ചെയ്ത അനീഷിനെതിരെ വധശ്രമത്തിനു കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന ഷാജഹാനായുളള തെരച്ചിൽ ഊർജിതമാക്കിയെന്നും അഞ്ചൽ എസ് ഐ അശോകൻ പറഞ്ഞു.

Intro:Body:

കൊല്ലം അഞ്ചലിൽ വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപിച്ചു 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.   അഞ്ചൽ അസുര മംഗലം കണ്ണംകോട് ജംഗ്ഷനിൽ താമസിക്കുന്ന സിബിയെയാണ് വീട്ടിൽ നിന്നുവിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചത്. 

 സാരമായ പരിക്കുകളോടെ സിബിയെ തിരുവനന്തപുരം  മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

 സിബിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികളിലൊരാളായ വയലാഅനിൽ  മന്ദിരത്തിൽ അനീഷിനെ അഞ്ചൽ si  അശോകന്റെ  നേതൃത്വത്തിൽ ഉള്ള  പോലീസ് സംഘം അന്നേദിവസം രാത്രിതന്നെ അറസ്റ്റ് ചെയ്യൂതു. 

മറ്റൊരു പ്രതിയായ കരുകോൺ സ്വദേശി  ഷാജഹാൻ ഒളിവിലാണ്. 

 പകൽ സമയത്തു റോഡിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രാത്രി 9 മണിയോടുകൂടിഷാജഹാനും അനീഷും സിബിയുടെ വീട്ടിൽ എത്തുകയും  പകൽ ഉണ്ടായ തർക്കം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടുകയായിരുന്നു. 

  തലക്ക് ഗുരുതരമായി പരിക്കേറ്റ സിബിയെ   തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

പ്രതികളിൽ ഒരാളായ  ഷാജഹാന് വേണ്ടി അന്വേഷണം വ്യാപിപ്പിച്ച് ഇരിക്കുകയാണെന്ന് അഞ്ചൽ എസ് ഐ  അശോകൻ പറഞ്ഞു. 

അറസ്റുചെയ്ത് അനീഷിനെതിരെവധ ശ്രമത്തിനു കേസെടുക്കുകയുംപ്രതിയെ  കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.