ETV Bharat / jagte-raho

മലയാളി ശാസ്ത്രജ്ഞന്‍റെ കൊലപാതകം: കൂടുതല്‍ തെളിവുകളുമായി പൊലീസ് - ലൈംഗിക ബന്ധമുണ്ടായിരുന്നു

എസ് സുരേഷ് കുമാറുമായി പ്രതിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നു. വാഗ്ദാനം ചെയ്ത പണം നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മലയാളി ശാസ്ത്രജ്ഞന്‍റെ മരണം: കൂടുതല്‍ തെളിവുകളുമായി പൊലീസ്
author img

By

Published : Oct 5, 2019, 2:10 AM IST

ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകളുമായി പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അമീര്‍പേട്ടിലെ വിജയ് ഡയഗ്നോസ്റ്റിക്കിലെ ടെക്നീഷ്യന്‍ ജെ ശ്രീനിവാസില്‍ നിന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് പണം നല്‍കാത്തതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയായ ശ്രീനിവാസുമായി സുരേഷ് കുമാറിന് ശാരീരിക ബന്ധമുണ്ടായിരുന്നു. രണ്ട് മാസത്തോളമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുമുണ്ട്. ബന്ധം തുടര്‍ന്നാല്‍ സുരേഷ് വാഗ്ദാനം ചെയ്ത പണം ലഭിക്കുമെന്നായിരുന്നു ശ്രീനിവാസിന്‍റെ കണക്കുകൂട്ടല്‍. പണം നല്‍കാന്‍ തയ്യാറാകാത്തതിനേത്തുടര്‍ന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകം നടന്ന സെപ്റ്റംബര്‍ 30നും പ്രതി സുരേഷുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ശേഷം 50,000 രൂപയും ആവശ്യപ്പെട്ടു. എന്നാല്‍ അത് നല്‍കാന്‍ സുരേഷ് കുമാര്‍ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രതി കയ്യില്‍ സൂക്ഷിച്ച ആയുധം ഉപയോഗിച്ച് സുരേഷിന്‍റെ തലയ്ക്ക് അടിച്ചു. അടിയേറ്റ സുരേഷ് തല്‍ക്ഷണം മരിച്ചെന്നും ശ്രീനിവാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

നഗ്നമായി കിടന്നിരുന്ന മൃതദേഹത്തിന് അടുത്ത് നിന്നും ലഭിച്ച രക്തവും മുടിയും ശ്രീനിവാസിന്‍റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. സുരേഷിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന രണ്ട് മോതിരങ്ങളും പ്രതിയില്‍ നിന്നും കണ്ടെത്തി. ശ്രീനിവാസ് സുരേഷിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ പ്രതി ഓണ്‍ലൈന്‍ സഹായം തേടിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിങ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട എസ് സുരേഷ് കുമാര്‍ (56).

Intro:Body:

f

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.