ETV Bharat / jagte-raho

രാമകൃഷ്ണന്‍റെ മരണം; സുലൈഖയുടെ മൊഴി എടുത്തു

രാമകൃഷ്ണന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മകൻ രോഹിത് പരാതി നൽകിയതിന് പിന്നാലെ ഇന്ന് പൊലീസ് വീട്ടിലെത്തി കുടുംബാഗങ്ങളിൽ നിന്ന്  മൊഴിയെടുത്തിരുന്നു

author img

By

Published : Oct 10, 2019, 10:31 PM IST

രാമകൃഷ്ണന്റെ മരണം: സുലൈഖയുടെ മൊഴി എടുത്തു

കോഴിക്കോട്: കൂടത്തായി മരണങ്ങളിലെ അന്വേഷണത്തിന് പിന്നാലെ ദുരൂഹത ആരോപിക്കപ്പെട്ട ചാത്തമംഗലം സ്വദേശി മണ്ണിലിടത്തിൽ രാമകൃഷ്ണന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സുലൈഖയുടെയും ഭർത്താവ് മജീദിന്‍റെയും മൊഴിയെടുത്തു. എൻ.ഐ.ടിക്ക് സമീപം സുലൈഖ ബ്യൂട്ടി പാർലർ നടത്തവെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന രാമകൃഷ്ണനും ജോളിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. രാമകൃഷ്ണന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ രോഹിത് പരാതി നൽകിയതിന് പിന്നാലെ ഇന്ന് പൊലീസ് വീട്ടിലെത്തി കുടുംബാഗങ്ങളിൽ നിന്ന് മൊഴിയെടുത്തിരുന്നു. പിന്നീട് വൈകീട്ടാണ് സുലൈഖയെയും ഭർത്താവ് മജീദിനെയും കോഴിക്കോട് ഡി.സി.ആർ.ബി ഒാഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്.

രാമകൃഷ്ണന്‍റെ മരണസമയത്ത് വീട്ടിലുണ്ടായിരുന്ന ചില ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ബ്യൂട്ടി പാർലറിലെത്തുന്ന ഒരു കസ്റ്റമർ എന്ന നിലയിലുള്ള ബന്ധം മാത്രമേ ജോളിയുമായി ഉള്ളൂ എന്നാണ് സുലൈഖ മൊഴി നൽകിയത്. രാമകൃഷ്ണനും ജോളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതേക്കുറിച്ചൊന്നും അറിയില്ലെന്നായിരുന്നു മൊഴി. രാമകൃഷ്ണന്‍റെ വീട് സിറ്റി പൊലീസ് പരിധിയിലായതിനാലാണ് അന്വേഷണം ഇങ്ങോട്ടുമാറ്റിയത് എന്നാണ് വിവരം. 2016 മേയ് 17നാണ് രാമഷകൃഷ്ണൻ സ്വന്തം വീട്ടിൽ ഛർദിച്ചശേഷം കുഴഞ്ഞുവീണ് മരിച്ചത്.

Intro:രാമകൃഷ്ണന്റെ മരണം: സുലൈഖയുടെ മൊഴി എടുത്തു
Body:കൂടത്തായി  മരണങ്ങളിലെ അന്വേഷണത്തിനുപിന്നാലെ ദുരൂഹത ആരോപിക്കപ്പെട്ട ചാത്തമംഗലം സ്വദേശി മണ്ണിലിടത്തിൽ രാമകൃഷ്ണെന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് സുലൈഖയുടെയും ഭർത്താവ് മജീദിന്റെയും മൊഴിയെടുത്തു.
എൻഐടിക്കുസമീപം സുലൈഖ ബ്യൂട്ടി പാർലർ നടത്തവെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന രാമകൃഷ്ണനും ജോളിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. രാമകൃഷ്ണന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മകൻ രോഹിത് പരാതി നൽകിയതിനുപിന്നാലെ ഇന്ന് പോലീസ് വീട്ടിലെത്തി കുടുംബാഗങ്ങളിൽ നിന്ന്  മൊഴിയെടുത്തിരുന്നു. പിന്നീട് വൈകീട്ടാണ് സുലൈഖയെയും ഭർത്താവ് മജീദിനെയും കോഴിക്കോട് ഡിസിആർബി ഒാഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്. രാമകൃഷ്ണന്റെ മരണസമയത്ത് വീട്ടിലുണ്ടായിരുന്ന ചില ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ബ്യൂട്ടി പാർലറിലെത്തുന്ന ഒരു കസ്റ്റമർ എന്ന നിലയിലുള്ള ബന്ധം മാത്രമേ ജോളിയുമായി ഉള്ളൂ എന്നാണ് സുലൈഖ മൊഴി നൽകിയത്. രാമകൃഷ്ണനും ജോളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതേക്കുറിച്ചൊന്നും അറിയില്ലെന്നായിരുന്നു മൊഴി. രാമകൃഷ്ണന്റെ വീട് സിറ്റി പൊലീസ് പരിധിയിലായതിനാലാണ് അന്വേഷണം ഇങ്ങോട്ടുമാറ്റിയത് എന്നാണ് വിവരം.
2016 മേയ് 17നാണ് രാമഷകൃഷ്ണൻ വീട്ടിൽ ചർദിച്ചശേഷം കുഴഞ്ഞുവീണ് മരിച്ചത്.
Conclusion:ഇടിവി ഭാരത് , കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.