തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തൊളിക്കോട് പള്ളി മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി പിടിയിലായി.ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനേയും പിടികൂടിയിട്ടുണ്ട്. ഒളിവിൽ പോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.
ഒരു മാസത്തോളമായി ഷെഫീഖ് ഒളിവിലായിരുന്നു.ഷാഡോ പൊലീസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്ന് രാവിലെ മുതൽ മധുരയിൽ പലയിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. വൈകീട്ടോടുകൂടിയാണ് ഇമാമിനെ പിടികൂടിയത്. സ്കൂളിൽ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തിൽ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇമാമിനെതിരായ പരാതി.