ETV Bharat / jagte-raho

സ്‌പിരിറ്റുമായി യുവാക്കള്‍ പിടിയില്‍

വിദേശമദ്യങ്ങളാണെന്ന വ്യാജേനയാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. 3500 രൂപ മുതൽ 6000 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്

illicit liquor kalady police arrested five persons  സ്പിരിറ്റുമായി യുവാക്കള്‍ പിടിയില്‍  വിദേശമദ്യം  വിദേശ മദ്യ നിര്‍മാണം  സ്പിരിറ്റ് പിടികൂടി  എറണാകുളം  illicit liquor  kalady police  kalady police arrested five persons
സ്‌പിരിറ്റുമായി യുവാക്കള്‍ പിടിയില്‍
author img

By

Published : Apr 28, 2020, 4:43 PM IST

എറണാകുളം: വ്യാജമദ്യ നിർമാണത്തിനായി എത്തിച്ച നൂറ് ലിറ്റർ സ്പിരിറ്റുമായി അഞ്ച് യുവാക്കളെ കാലടി പൊലീസ് പിടികൂടി. മാണിക്കമംഗലം സ്വദേശി കോലഞ്ചേരി വീട്ടിൽ ഫ്രെഡി, അങ്കമാലി സ്വദേശികളായ പള്ളിപ്പാട്ട് വീട്ടിൽ ഡോണ നിക്സൺ, വടക്കൻ വീട്ടിൽ അനു തോമസ്, മേനാച്ചേരി വീട്ടിൽ ബിനിൽ, സജിത്ത് എന്നിവരാണ് പിടിയിലായത്. സജിത്ത് വിവിധ കേസുകളിലെ പ്രതിയും ഗുണ്ടാനേതാവുമാണ്. സജിത്തിന്‍റെ സുഹൃത്തുക്കളുടെ സഹായത്താലാണ് തമിഴ്നാട്ടില്‍ നിന്നും സ്പിരിറ്റ് സംഘം കാലടിയില്‍ എത്തിച്ചത്. ബ്രാന്‍ഡഡ് വിദേശമദ്യങ്ങളാണെന്ന വ്യാജേനയാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. 3500 രൂപ മുതൽ 6000 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്.

സ്‌പിരിറ്റുമായി യുവാക്കള്‍ പിടിയില്‍

വിദേശമദ്യശാലകള്‍ അടച്ചതിനെ തുടർന്ന് ആവശ്യക്കാർ ഏറെയായിരുന്നു. എയർപോർട്ട് കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. കാലടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. സജിത്ത് കുഴല്‍പ്പണം കടത്തുന്ന സംഘത്തിലും പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദേശപ്രകാരം പെരുമ്പാവൂർ ഡിവൈഎസ്‌പി കെ.ബിജുമോന്‍റെ മേൽനോട്ടത്തിൽ കാലടി എസ്എച്ച്ഒ എം.ബി ലത്തീഫ്, എസ്.ഐ സ്റ്റെപ്റ്റോ ജോൺ, എഎസ്ഐ അബ്ദുല്‍ സത്താർ, ദേവസി, ജോണി, സീനിയർ ഓഫീസർമാരായ അനിൽകുമാർ, വിൽസൺ എന്നിവരാണ് സംഘത്തെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.