എറണാകുളം: മൂവാറ്റുപുഴ പെരിങ്ങഴയിലെ അടച്ചുപൂട്ടിക്കിടന്ന ഷട്ടര്‍ കമ്പനിയില്‍ നിന്ന് വാറ്റുപകരണങ്ങളും, 200 ലിറ്റർ കോടയും കണ്ടെത്തി. കമ്പനിയോട് ചേർന്ന് കാടകയറിക്കിടക്കുന്ന സ്ഥലത്ത് നിന്നാണ് കോട കണ്ടെത്തിയത്. എക്‌സൈസിന്‍റെ ഷാഡോ ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസ് ഷാഡോ സംഘം ഈ പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ.പ്രസാദിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍ ശ്രീകുമാര്‍, ഷാഡോ ടീമംഗങ്ങളായ വി.എ ജബ്ബാര്‍, സുമേഷ്, അനുരാജ്, മാഹിന്‍, സൂരജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
മൂവാറ്റുപുഴയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി
എക്‌സൈസിന്‍റെ ഷാഡോ ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാറ്റുപകരണങ്ങളും കോടയും പിടികൂടിയത്