ETV Bharat / jagte-raho

ക്ലബ് ലൈസന്‍സിന്‍റെ മറവില്‍ മദ്യകച്ചവടം: കോട്ടപ്പടി ക്ലബ്ബില്‍ എക്‌സൈസ് പരിശോധന

author img

By

Published : Nov 15, 2019, 4:42 PM IST

Updated : Nov 15, 2019, 5:32 PM IST

സ്റ്റോക്ക് രജിസ്റ്റർ എഴുതി സൂക്ഷിച്ചിട്ടില്ല, മദ്യത്തിന്‍റെ പരസ്യം ക്ലബ്ബില്‍ പതിപ്പിച്ചു എന്നീ കുറ്റങ്ങളില്‍ ക്ലബ് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

ക്ലബ് ലൈസന്‍സിന്‍റെ മറവില്‍ മദ്യകച്ചവടം: കോട്ടപ്പടി ക്ലബ്ബില്‍ എക്‌സൈസ് പരിശോധന

എറണാകുളം : ക്ലബ്ബിന് ലഭിച്ച ലൈസൻസിന്‍റെ മറവിൽ കണക്കില്‍പ്പെടാത്ത മദ്യം സൂക്ഷിക്കുകയും, ക്ലബ് അംഗങ്ങളല്ലാത്തവര്‍ക്ക് മദ്യ വില്‍പ്പന നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ കോട്ടപ്പടി ക്ലബ്ബിൽ എക്‌സൈസ് സംഘം പരിശോധന നടത്തി.ക്ലബുകൾക്കുള്ള ബാർ ലൈസൻസ് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ മദ്യവിൽപ്പന നടക്കുന്നതെന്നാണ് എക്‌സൈസിന്‍റെ പ്രാഥമികനിഗമനം.

ക്ലബ് ലൈസന്‍സിന്‍റെ മറവില്‍ മദ്യകച്ചവടം: കോട്ടപ്പടി ക്ലബ്ബില്‍ എക്‌സൈസ് പരിശോധന

സ്റ്റോക്ക് രജിസ്റ്റർ എഴുതി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. ഒപ്പം മദ്യത്തിന്‍റെ പരസ്യങ്ങള്‍ ക്ലബ്ബിനുള്ളില്‍ പതിച്ചിട്ടുണ്ടായിരുന്നു. ഇതും നിയമവിരുദ്ധമാണ്.പ്രാഥമികമായി കണ്ടെത്തിയ ഈ രണ്ടു നിയമലംഘനങ്ങൾക്ക് എതിരെയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. എറണാകുളം എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടര്‍ ഷിബു ബി.എല്ലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Intro:Body:special news

കോതമംഗലം - ക്ലബ്ബുകൾ ക്കുള്ള ബാർ ലൈസൻസിന്റെ മറവിൽ അനധികൃതമായി മദ്യം സൂക്ഷിക്കുകയും, വില്പന നടത്തുകയും ചെയ്തു എന്ന പരാതിയെ തുടർന്ന് കോതമംഗലത്ത് കോട്ടപ്പടി ക്ലബ്ബിൽ എക്സൈസ് സംഘം പരിശോധന നടത്തി.

കോതമംഗലത്തിനു സമീപം കോട്ടപ്പടിയിൽ പ്രവർത്തിച്ചുവരുന്ന കോട്ടപ്പടി ക്ലബ്ബിനു ലഭിച്ച ബാർ ലൈസൻസിന്റെ മറവിൽ അനധികൃത മദ്യ വ്യാപാരം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിബു BL - ന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

ക്ലബുകൾക്കുള്ള ബാർ ലൈസൻസ് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ മദ്യവിൽപ്പന നടക്കുന്നതെന്നാണ് എക്സൈസിന്റെ പ്രാഥമികനിഗമനം. സ്റ്റോക്ക് രജിസ്റ്റർ എഴുതി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും അത് ഇവിടെ കണ്ടില്ല. മാത്രമല്ല, മദ്യം പ്രമോട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു പരസ്യബോർഡ് ക്ലബ്ബിലെ ബാറിനുള്ളിൽ പ്രദർശിപ്പിച്ചിരുന്നു. പ്രാഥമികമായി കണ്ടെത്തിയ ഈ രണ്ടു നിയമലംഘനങ്ങൾക്ക് എതിരെയും എക്സൈസ് കേസെടുത്തു.

സാധാരണക്കാർ കഴിക്കുന്ന വിലകുറഞ്ഞ മദ്യങ്ങളുടെ ബ്രാൻഡുകളും ഇവിടെ വില്പന നടത്തിയിരുന്നു. ക്ലബ്ബംഗങ്ങൾ അല്ലാത്തവർ ഇവിടെയെത്തി ആവശ്യാനുസരണം മദ്യം കഴിക്കുകയും, പാഴ്സൽ കൊണ്ടു പോവുകയും ചെയ്യുന്നു എന്ന് വ്യാപക പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബൈറ്റ് - ഷിബു ബി എൽ (സർക്കിൾ ഇൻസ്പെക്ടർ, സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം)
Conclusion:kothamangalam
Last Updated : Nov 15, 2019, 5:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.