കണ്ണൂർ: കുടിയാന്മല ചെകുത്താൻ കാട്ടിൽ ചാരായം വാറ്റുന്നതിനിടെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ താൽക്കാലിക ജീവനക്കാരനെ എക്സൈസ് പിടികൂടി. നടുവിൽ സ്വദേശിയും ചെകുത്താൻ കാട്ടിൻ താമസക്കാരനുമായ തോയൻ വീട്ടിൽ സാബു (35) വിനെയാണ് ആലക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.വി രാമചന്ദ്രൻ അറസ്റ്റ് ചെയ്തത്. ജൂലായ് 23 പുലർച്ചെ മുതൽ മണിക്കൂറുകളോളം നീണ്ട റെയ്‌ഡിൽ റെയ്ഡിൽ 235 ലിറ്റർ വാഷും വാറ്റൂ ഉപകരണങ്ങളും പ്രതിയുടെ ഫോണും കണ്ടെടുത്തിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിക്കെതിരെ അബ്‌കാരി കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഥീസിലെ പ്രിവന്‍റീവ് ഓഫീസർ എം വി അഷറഫിന്‍റെ നേതൃത്തിൽ നടത്തിയ റെയ്ഡിലായിരുന്നു വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. തളിപ്പറമ്പ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.