ETV Bharat / jagte-raho

രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റ് ഏഴു വയസുകാരന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ - ഇടുക്കി

രണ്ടാനച്ഛന്‍റെ മര്‍ദ്ദനത്തിന് ഇരയായത് രണ്ട് കുരുന്നുകള്‍. അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയില്‍

പ്രതീകാത്മക ചിത്രം
author img

By

Published : Mar 28, 2019, 9:10 PM IST

Updated : Mar 28, 2019, 9:42 PM IST

ഇടുക്കി തൊടുപുഴ സ്വദേശികളായ കുഞ്ഞുങ്ങള്‍ക്കാണ് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. മര്‍ദ്ദനമേറ്റ ഏഴു വയസുകാരന്‍റെ തലച്ചേറിന് ഗുരുതര പരുക്കുണ്ട്. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഈ കുട്ടിയുടെ അനുജന്‍ നാല് വയസുകാരനും മര്‍ദ്ദനമേറ്റെങ്കിലും നിസാര പരിക്കുകളാണ്. കുമാരമംഗലം സ്വദേശി അരുണ്‍ ആനന്ദാണ് കുട്ടികളെ മര്‍ദ്ദിച്ചത്. കുട്ടികളുടെ അമ്മ ഇയാളെ സഹായിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരുന്നു.

Intro:തൊടുപുഴ കുമാരമംഗലത്ത് സഹോദരങ്ങളായ ആൺകുട്ടികൾക്ക് രണ്ടാനച്ഛന് ക്രൂരമായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റു .തലച്ചോറിന് ക്ഷതം ഏറ്റ ഏഴു വയസ്സുകാരനെ കോലഞ്ചേരി മെഡിക്കൽ കോളേജിലും നാലുവയസുകാരനായ അനുജനെ തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Body:വെൻറിലേറ്റർ ഇൽ കഴിയുന്ന ഏഴു വയസ്സുകാരന്റെ നില അതീവഗുരുതരമാണ്. ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാനച്ഛൻ അരുൺ ആനന്ദിനെതിരെ വധശ്രമത്തിന് അടക്കം കേസെടുക്കാൻ ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിന് നിർദ്ദേശം നൽകി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇവിടുത്തെ ഡോക്ടർമാർ കുട്ടിയെ വലിച്ചെറിഞ്ഞത് ആകാം എന്ന സംശയം നിലനിന്നിരുന്നു .കുട്ടികൾക്ക് മർദ്ദനമേറ്റത് അമ്മ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചതായി ചൈൽഡ് ലൈൻ അറിയിച്ചു.

Conclusion:ഇളയകുട്ടി ഇപ്പോൾ ചൈല്ഡ്ലൈന് സുരക്ഷയിലാണ് കഴിയുന്നത് .രണ്ടാനച്ചനും മാതാവും ഇപ്പോൾ തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിലാണ്.

ETV BHARAT IDUKKI
Last Updated : Mar 28, 2019, 9:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.