ETV Bharat / jagte-raho

രഹസ്യബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ഭാര്യക്ക് രഹസ്യ ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രഹസ്യബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  ഛത്തീസ്‌ഗഡ്  ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  Chhattisgarh man kills his wife over suspicion of affair, arrested
രഹസ്യബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
author img

By

Published : Feb 17, 2020, 5:54 AM IST

ലക്‌നൗ: രഹസ്യബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. നാഗ്‌പൂര സ്വദേശിയായ തുകാരാം സഹുവിനെയാണ് പൊലീസ് പിടികൂടിയത്. രഹസ്യബന്ധം ആരോപിച്ച് തുകാരാം ഭാര്യ സന്തോഷി സഹുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹം കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഭാര്യക്ക് രഹസ്യ ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച വൈകിട്ടാണ് കൊലപതകം നടന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ഡോങ്കാര്‍ഗഡ്‌ ക്ഷേത്രം സന്ദര്‍ശിച്ചു. പാപ പരിഹാരത്തിന് മുടി മുറിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 13ന് ജോലിക്കായി പോയ ഇരുവരെയും കാണാതായതോടെ സന്തോഷി സഹുവിന്‍റെ മകനും ബന്ധുക്കളും നാഗ്‌പുര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. ക്ഷേത്രത്തില്‍ നിന്നും തിരിച്ച് വരുന്ന വഴിക്കാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പേരില്‍ 302-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.