ETV Bharat / jagte-raho

കൊവിഡ് സ്ഥിരീകരിച്ച മാതാവിനെ ആംബുലൻസിൽ എത്തിച്ച് മടങ്ങിയ മകന് സാമൂഹിക വിരുദ്ധരുടെ മർദ്ദനം - attck-of-anti-socials-

കുമരവിലാസം വീട്ടിൽ കുമരേശനെ (50) ആണ് പ്രദേശവാസികളായ 5 പേർ ചേർന്ന് മർദ്ദിച്ചതായി ഉടുമ്പൻചോല പൊലീസിൽ പരാതി നൽകിയത്.

ഇടുക്കി  ഉടുമ്പൻചോല  attck-of-anti-socials-  idukki
മാതാവിനെ ആംബുലൻസിൽ എത്തിച്ച് മടങ്ങിയ മകന് സാമൂഹിക വിരുദ്ധരുടെ മർദ്ദനം
author img

By

Published : Aug 3, 2020, 2:29 AM IST

ഇടുക്കി: ഉടുമ്പൻചോല പഞ്ചായത്തിലെ ചെമ്മണ്ണാർ എഴുമലക്കുടിയിൽ കൊവിഡ് സ്ഥിരീകരിച്ച മാതാവിനെ സ്വന്തം ജീപ്പിൽ കയറ്റി ആംബുലൻസിൽ എത്തിച്ച് മടങ്ങിയ മകന് നേരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം നടന്നതായി പരാതി. കുമരവിലാസം വീട്ടിൽ കുമരേശനെ (50) ആണ് പ്രദേശവാസികളായ 5 പേർ ചേർന്ന് മർദ്ദിച്ചതായി ഉടുമ്പൻചോല പൊലീസിൽ പരാതി നൽകിയത്.

മാതാവിനെ ആംബുലൻസിൽ എത്തിച്ച് മടങ്ങിയ മകന് സാമൂഹിക വിരുദ്ധരുടെ മർദ്ദനം

തമിഴ്‌നാട്ടിൽ ഒരു ബന്ധുവിന്‍റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കുടുംബം ക്വാറന്‍റൈനിലായിരുന്നു. ഞായറാഴ്‌ച പരിശോധനാ ഫലം വന്നപ്പോൾ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആംബുലൻസ് തയ്യാറാക്കിയെങ്കിലും റോഡ് മോശമായതിനാൽ പാമ്പുപാറ വരെ മാത്രമെ എത്താനായുള്ളു. തുടർന്ന് ഇയാൾ സ്വന്തം ജീപ്പിൽ അമ്മയെ കയറ്റി ആംബുലൻസിൽ എത്തിച്ചു. മടങ്ങിവരുംവഴി പ്രദേശവാസികളായ അഞ്ച് പേർ ചേർന്ന് വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം അറിയിച്ചതിനെ തുടർന്ന് ഉടുമ്പൻചോല പൊലീസ് സംഭവ സ്ഥലത്ത് എത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.