ETV Bharat / jagte-raho

വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - സിസിടിവി

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : May 6, 2019, 12:26 PM IST

തിരുവനന്തപുരം : തിരുവല്ലത്ത് പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ബൈക്കിൽ വന്നയാൾ തിരുവല്ലം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ ചുമതലയുള്ള ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.

ദൃശ്യത്തിൽ കറുത്ത ടീ ഷർട്ടും പാന്‍റുമാണ് വേഷം. 25 വയസുണ്ടെന്ന് സംശയിക്കുന്നു. കോവളം ബൈപാസിലെ സർവീസ് റോഡിൽ പാച്ചല്ലൂർ കൊല്ലന്തറയ്ക്ക് സമീപമായിരുന്നു സംഭവം. ദൃശ്യത്തിലെ യുവാവിനെ അറിയാവുന്നവർ 9497990009, 0471-2460352 നമ്പറുകളിൽ അറിയിക്കണമെന്ന് ഫോർട്ട് അസി.കമ്മീഷണർ ആർ പ്രതാപൻ നായർ അറിയിച്ചു.

Intro:Body:

തിരുവല്ലത്ത് ഐപിഎസ് ട്രെയ്നിയെ ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.