ETV Bharat / jagte-raho

വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ - ഒറ്റപ്പാലം

കയ്യാലിൽ വീട്ടിൽ യൂസഫ് എന്ന പോത്ത് യൂസഫാണ് (29 ) പിടിയിലായത്

arrested for possession of cannabis  പാലക്കാട്  കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ  ഒറ്റപ്പാലം  നെല്ലിക്കുറിശ്ശി
വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
author img

By

Published : Sep 19, 2020, 3:51 PM IST

പാലക്കാട്: ഒറ്റപ്പാലം മുരിക്കും പൊറ്റ, നെല്ലിക്കുറിശ്ശിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെക്കൂടി ഒറ്റപ്പാലം പൊലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം, ചുനങ്ങാട് , കയ്യാലിൽ വീട്ടിൽ യൂസഫ് എന്ന പോത്ത് യൂസഫാണ് (29) പിടിയിലായത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് നെല്ലിക്കുറിശ്ശി, സുധീരിന്‍റെ വീട്ടിൽ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് 43 കിലോഗ്രാം കഞ്ചാവും, ഇലക്‌ട്രോണിക് ത്രാസും രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പിടികൂടിയത്. അന്ന് രക്ഷപ്പെട്ട പ്രതികളിൽ മുഖ്യ പ്രതി സുധീറിനെ പിന്നീട് അറസ്റ്റു ചെയ്യുകയും, കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തി വരികയുമായിരുന്നു.

കോതകുർശ്ശി, പത്തംകുളത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെയാണ് അറസ്റ്റു ചെയ്തത്.പോത്തു കച്ചവടത്തിന്‍റെ മറവിൽ ആന്ധ്രയിൽ നിന്നും ലോറിയിലാണ് കഞ്ചാവ് കൊണ്ടു വന്നിരുന്നത്. ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു പ്രതികൾ , കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിലെ കച്ചവടക്കാർക്കും ഇവർ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നു. കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. കൊവിഡ് പരിശോധനക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.