ETV Bharat / jagte-raho

വിദ്യാര്‍ഥികളുടെ അപകടമരണത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുനരന്വേഷണം - ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷിക്കുന്നു

മരണത്തിന് പിന്നില്‍ അവയവ മാഫിയയാണോയെന്ന് സംശയമുണ്ടെന്ന് കാണിച്ച് രക്ഷിതാവ് നല്‍കിയ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷിക്കുന്നത്

വിദ്യാര്‍ഥികളുടെ അപകടമരണത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുനരന്വേഷണം
author img

By

Published : Oct 20, 2019, 3:49 PM IST

Updated : Oct 20, 2019, 4:30 PM IST

മലപ്പുറം: 2016 നവംബറിൽ പെരുമ്പടപ്പിൽ നടന്ന ബൈക്കപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുനരന്വേഷണം. ജോസഫ് സിനിമ സ്റ്റൈൽ കൊലപാതകമാണെന്നും പിന്നില്‍ അവയവ മാഫിയയാണോയെന്ന് സംശയമുണ്ടെന്നും കാണിച്ച് രക്ഷിതാവ് നല്‍കിയ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷിക്കുന്നത്. ബൈക്ക് അപകടത്തിൽ തൃശൂർ ചാവക്കാട് അവിയൂർ സ്വദേശി നജീബുദ്ദീൻ (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ്(16) എന്നിവരാണ് മരിച്ചത്. അപകട സമയത്ത് ശരീരത്തിൽ ഇല്ലാതിരുന്ന മുറിവുകൾ പിന്നീട് കണ്ടെത്തിയതോടെ മകന്‍റെ മരണം ‘ജോസഫ്’ ചലച്ചിത്രം മോഡലിൽ അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്നാരോപിച്ചാണ് നജീബുദ്ദീനിന്‍റെ പിതാവ് മൂത്തേടത്ത് ഉസ്മാനാണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

അപകടത്തിന് ശേഷം ഇരുവരെയും രണ്ട് വാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വാഹിദ് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നജീബുദ്ദീൻ മൂന്നാം ദിവസമാണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടം മാത്രമായി പെരുമ്പടപ്പ് പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും മകന്‍റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെ ഉസ്മാൻ കൂടുതൽ തെളിവുകൾ ശേഖരിച്ചു. അപകട സമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണ് മുഖ്യമന്ത്രിക്ക് ഉസ്മാന്‍ പരാതി നൽകിയത്.

വിദ്യാര്‍ഥികളുടെ അപകടമരണത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുനരന്വേഷണം

കഴുത്തിലും വയറിന്‍റെ ഇരുവശങ്ങളിലും ഉൾപ്പെടെ നജീബുദ്ദീനിന്‍റെ ശരീരത്തിൽ എട്ടിടങ്ങളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മരിച്ച വാഹിദിന്‍റെ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടായിരുന്നെന്നും ഉസ്മാൻ പറയുന്നു. അപകടത്തിനുശേഷം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച നജീബുദ്ദീനിന്‍റെ തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ഉസ്മാൻ പറയുന്നു. മകനെ ആശുപത്രിൽ എത്തിച്ചവരെ കുറിച്ചുള്ള അജ്ഞതയും അപകടം നടന്ന സമയത്ത് നിലവിളിയോ മറ്റ് ശബ്ദങ്ങളോ പരിസരവാസികൾ കേൾക്കാത്തതും സംശയം ജനിപ്പിച്ചതായും ഉസ്മാന്‍ പരാതിയില്‍ പറയുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അബ്ദുൾഖാദറിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അപകടം നടന്ന സ്ഥലത്തെത്തിയാണ് അന്വേഷണമാരംഭിച്ചത്. അപകടം നടന്ന രീതിയും സാധ്യതകളും ക്രൈംബ്രാഞ്ച് സംഘം വിശദമായി വിലയിരുത്തി. ഉസ്മാനിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചു. തുടരന്വേഷണത്തിനായി ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

മലപ്പുറം പെരുമ്പടപ്പ്: 2016 നവംബറിൽ പെരുമ്പടപ്പിൽ നടന്ന ബൈക്കപകടത്തിൽ യുവാക്കളുടെ മരണം ജോസഫ് സിനിമ സ്റ്റൈൽ കൊലപാതകമാണെന്ന പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു

. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുൾഖാദറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തിയത്. തന്റെ മകന്റെ മരണത്തിൽ നജീബുദീന്റെ പിതാവ് മൂത്തേടത് ഉസ്മാന്റെ പരാതിയെത്തുടർന്നാണ് അന്വേഷണം നടക്കുന്നത്.അവയവ മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപെട്ട് ഉസ്മാൻ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

ബൈറ്റ്

ഉസ്മാൻ

ഇതേത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.അപകടം നടന്ന സ്ഥലത്തെത്തിയാണ് ആദ്യ ദിന അന്വേഷണമാരംഭിച്ചത്.അപകടം നടന്ന രീതിയും, സാധ്യതകളും ക്രൈംബ്രാഞ്ച് സംഘം വിശദമായി വിലയിരുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഉസ്മാനിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.തുടർ അന്വേഷണത്തിനായി ബന്ധുക്കളെ ബുധനാഴ്ച മലപ്പുറത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.2016 നവംബമ്ർ 20 നു രാത്രി പെരുമ്പടപ്പ് പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരണപ്പെട്ട സംഭവമാണ് മൂന്ന് വർഷത്തിന് ശേഷം പുനരന്വേഷിക്കുന്നത്. അവിയൂർ സ്വദേശിയായ നജീബുദീൻ ( 16 ), സുഹൃത്ത് വന്നേരി സ്വദേശി വാഹിദ് ( 16 ) എന്നിവരാണ് ബൈക്കപകടത്തിൽ മരണപ്പെട്ടത്. അപകടശേഷം രണ്ടു പേരെയും വ്യത്യസ്ത വാഹനങ്ങളിലാണ് ആശുപതിയിൽ എത്തിച്ചത് . വാഹിദ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും, നജീബുദീൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നാംദിവസവുമാണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ആഘാതമാണ് മരണകാരണം എന്നാണ് പറഞ്ഞിരുന്നത് . എന്നാൽ ഇൻക്വസ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടുകളെ തുടർന്ന് ഉസ്മാൻ കൂടുതൽ തെളിവുകൾ ശേഖരിക്കുകയായിരുന്നു. മരണശേഷം മകന്റെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയ പാടുകൾ കണ്ടെന്നും ഇരുകൈകളിലും കഴുത്തിലും കെട്ടുമുറുക്കിയ പോലെയുള്ള കറുത്തപാടുകൾ കണ്ടെന്നും ഉസ്മാൻ ആരോപിക്കുന്നു. അപകടത്തിന് ശേഷം മരുന്നുകളോട് പ്രതികരിക്കുന്നെണ്ടെന്നും ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞതായും ഉസ്മാൻ പറയുന്നു. മകനെ ആശുപത്രിൽ എത്തിച്ചവരെ കുറിച്ചുള്ള അജ്ഞതയും അപകടം നടന്ന സമയത് നിലവിളിയോ മറ്റു ശബ്ദങ്ങളോ പരിസരവാസികൾ കേൾക്കാത്തതും ഉസ്മാന്റെ പരാതിയിൽ പറയുന്നുണ്ട്.

Last Updated : Oct 20, 2019, 4:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.