ലണ്ടൻ: ബൾഗേറിയയിൽ നിന്ന് കപ്പല്‍ മാര്‍ഗം കിഴക്കൻ ലണ്ടനിൽ എത്തിച്ച കണ്ടെയ്‌നർ ലോറിയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൗമാരക്കാരന്‍റെയും 38 മുതിർന്ന പൗരന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ എട്ടു പേർ സ്‌ത്രീകളാണെന്നാണ് റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
വിദഗ്ദ പരിശോധന ആവശ്യമായതിനാൽ ലോറി സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും പൊലീസിനെ സഹായിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലായതിനാൽ തിരിച്ചറിയൽ നടപടി വൈകിയേക്കും.
കൊല്ലപ്പെട്ടവര്‍ ചൈനീസ് പൗരൻമാരാണെന്ന് ചൈന സ്ഥിരീകരിച്ചു. വടക്കൻ അയർലൻഡ് സ്വദേശിയും 25കാരനുമായ ട്രക്ക് ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. 39 പേരും കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യം അറിയാൻ കഴിയു. ലണ്ടനിലേക്ക് വലിയ തോതിലുള്ള മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. 2000ത്തിൽ തെക്ക് കിഴക്കൻ തുറമുഖമായ ഡോവറിൽ കാണപ്പെട്ട ഒരു ട്രക്കിൽ 58 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഈ തരത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
39 മൃതദേഹങ്ങള്‍ ചൈനീസ് പൗരൻമാരുടേത്; യുവ ട്രക്ക് ഡ്രൈവർ കസ്റ്റഡിയില്‍
കൊല്ലപ്പെട്ടവര്‍ ചൈനീസ് വംശജരെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പിടിയിലായ വടക്കൻ അയർലൻഡ് സ്വദേശിയും 25കാരനുമായ ട്രക്ക് ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ലണ്ടൻ: ബൾഗേറിയയിൽ നിന്ന് കപ്പല്‍ മാര്‍ഗം കിഴക്കൻ ലണ്ടനിൽ എത്തിച്ച കണ്ടെയ്‌നർ ലോറിയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൗമാരക്കാരന്‍റെയും 38 മുതിർന്ന പൗരന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ എട്ടു പേർ സ്‌ത്രീകളാണെന്നാണ് റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
വിദഗ്ദ പരിശോധന ആവശ്യമായതിനാൽ ലോറി സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും പൊലീസിനെ സഹായിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലായതിനാൽ തിരിച്ചറിയൽ നടപടി വൈകിയേക്കും.
കൊല്ലപ്പെട്ടവര്‍ ചൈനീസ് പൗരൻമാരാണെന്ന് ചൈന സ്ഥിരീകരിച്ചു. വടക്കൻ അയർലൻഡ് സ്വദേശിയും 25കാരനുമായ ട്രക്ക് ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. 39 പേരും കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യം അറിയാൻ കഴിയു. ലണ്ടനിലേക്ക് വലിയ തോതിലുള്ള മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. 2000ത്തിൽ തെക്ക് കിഴക്കൻ തുറമുഖമായ ഡോവറിൽ കാണപ്പെട്ട ഒരു ട്രക്കിൽ 58 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഈ തരത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
https://www.aljazeera.com/news/2019/10/39-people-dead-trailer-london-chinese-reports-191024095852548.html
https://www.aninews.in/news/world/europe/39-found-dead-in-truck-believed-to-be-chinese-nationals-says-uk-police20191024194418/
Conclusion:
TAGGED:
39 people found dead