മെക്‌സിക്കോ സിറ്റി: വടക്കൻ മെക്‌സിക്കൻ സംസ്ഥാനങ്ങളിൽ നിന്നും 30 മൃതദേഹങ്ങൾ കണ്ടെത്തി. വടക്ക്-മധ്യ സംസ്ഥാനമായ സകാറ്റെകാസിലെ റോഡരികിൽ നിന്ന് 14 മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തിൽ സകാറ്റെകാസ് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ പുതപ്പിൽ പൊതിഞ്ഞ് ടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്.
ഇതിനുമുമ്പ് പസഫിക് തീരപ്രദേശമായ സിനലോവയിലെ ഗ്രാമത്തിൽ പിക്കപ്പ് ട്രക്കിൽ സൈനിക വസ്ത്രം ധരിച്ച ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സമീപത്തെ മറ്റൊരു പ്രദേശത്ത് നിന്നും ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തി. അവിടെനിന്നും കണ്ടെത്തിയ രണ്ട് വാഹനങ്ങളിൽ നിന്നും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ബുധനാഴ്‌ച നിരവധി വെടിവെപ്പുകൾ നടന്നതായി പൊലീസ് പറഞ്ഞു. മരിച്ചവർ കാർട്ടൽ വിഭാഗങ്ങൾ തമ്മിലുള്ള ടർഫ് യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നതായും സംശയമുണ്ട്. കഴിഞ്ഞ മാസം അഞ്ച് മെഷീൻ ഗൺ, സ്‌നൈപ്പർ റൈഫിളുകൾ, 35,000 ബുള്ളറ്റുകൾ എന്നിവ ഈ പ്രദേശത്ത് നിന്നും പൊലീസ് പിടിച്ചെടുത്തു. ബൊളിവാർഡിൽ തോക്കുധാരികളായ സംഘം മെക്‌സിക്കോ സിറ്റി പൊലീസ് മേധാവിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ദിവസമാണ് ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഇടതുപക്ഷ മേധാവി ഒമർ ഗാർസിയ ഹാർഫച്ചിന് സാരമായി പരിക്കേൽക്കുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്‌തു.