ETV Bharat / international

ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈലുമായി റഷ്യ: പോരാട്ടം കടുപ്പിക്കുമെന്ന് പുടിൻ - റഷ്യൻ പ്രതിരോധ മന്ത്രി

ജനുവരി മുതൽ സിർക്കോൺ ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈൽ റഷ്യയുടെ നാവികസേന കപ്പലായ അഡ്‌മിറൽ ഗോർഷേവിൽ സ്ഥാപിക്കുമെന്ന് പുടിൻ.

റഷ്യ  യുക്രൈൻ  യുക്രൈൻ അധിനിവേശം  റഷ്യൻ അധിനിവേശം  മോസ്കോ  ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈൽ  റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ  റഷ്യ യുക്രൈൻ യുദ്ധം  Russia  zircone hyperzonic missile russia  russia  ukraine  russia ukraine war  സിർക്കോൺ ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈൽ  ക്രൂയിസ് മിസൈൽ  റഷ്യ നാവികസേന  അഡ്‌മിറൽ ഗോർഷേവ്
വ്ളാഡിമർ പുടിൻ
author img

By

Published : Dec 22, 2022, 8:12 AM IST

മോസ്കോ: സൈനികശേഷി വികസിപ്പിക്കുന്നത് തുടരുമെന്നും ആണവായുധ ശേഖരത്തിന്‍റെ പോരാട്ട സന്നദ്ധത വർധിപ്പിക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിൻ. ജനുവരി മുതൽ റഷ്യൻ നാവികസേനയുടെ പക്കൽ സിർക്കോൺ ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈൽ ഉണ്ടാകുമെന്നും പുടിൻ പറഞ്ഞു. പാശ്ചാത്യ പിന്തുണയോടെ യുക്രൈൻ നടത്തുന്ന ചെറുത്തുനില്‍പ്പ് ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുടിന്‍റെ പ്രസ്‌താവന.

നമ്മുടെ സായുധ സേനയും പോരാട്ട ശേഷിയും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ തീർച്ചയായും ഞങ്ങൾ ശക്തിപ്പെടുത്തുമെന്ന് റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ടെലിവിഷൻ പരിപാടിയില്‍ പുടിൻ പറഞ്ഞു.

ക്രൂയിസ് മിസൈലുമായി റഷ്യ: ലോകത്തിൽ തുല്യതയില്ലാത്ത ക്രൂയിസ് മിസൈലായ സിർക്കോൺ ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈൽ ജനുവരിയോടെ റഷ്യയുടെ നാവികസേന കപ്പലായ അഡ്‌മിറൽ ഗോർഷേവിൽ സ്ഥാപിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ തന്ത്രപ്രധാനമായ ആണവ സേനയിലെ ആധുനിക ആയുധങ്ങളുടെ നിലവാരം 91 ശതമാനം കവിഞ്ഞിരിക്കുന്നുവെന്നും അത്യാധുനിക ആയുധ സംവിധാനങ്ങളാൽ തന്ത്രപരമായ സേനയെ സജ്ജരാക്കുന്നതിനുള്ള ഞങ്ങളുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ പ്രവർത്തിക്കുന്ന പോരാളികളുടെയും ബോംബർ വിമാനങ്ങളുടെയും എണ്ണം വർധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

റഷ്യൻ സായുധ സേനയുടെ എണ്ണം 695,000 കരാർ സൈനികർ ഉൾപ്പെടെ 1.5 ദശലക്ഷം സൈനികർ ആയി വർധിപ്പിക്കാൻ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു നിർദേശിച്ചു. യുക്രൈനിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സൈന്യം നിലവിൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ സംയുക്ത സേനയെ നേരിടുന്നുണ്ടെന്ന് സെർജി ഷോയിഗു പറഞ്ഞു.

പ്രതിരോധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 1.5 ദശലക്ഷം സൈനികരെ കൂടി യുക്രൈനിൽ വിന്യസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ആക്രമണത്തിനിടെ തങ്ങളുടെ സൈന്യം പിടിച്ചെടുത്ത അസോവ് കടലിലെ രണ്ട് യുക്രൈനിയൻ തുറമുഖ നഗരങ്ങൾ ഉപയോഗിക്കാൻ മോസ്കോ പദ്ധതിയിട്ടിട്ടുണ്ടെന്നും ഷോയിഗു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.