ETV Bharat / international

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നാളെ; ആദരം അർപ്പിക്കാൻ ലോകനേതാക്കള്‍ ലണ്ടനില്‍

സെപ്‌റ്റംബര്‍ 19ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍.

queen elizabeth funeral  queen elizabeth  world leaders arrive in uk  murmu arrives in london  biden arrives in london  queen elizabeth death  എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങ്  എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം  എലിസബത്ത് രാജ്ഞി  എലിസബത്ത് രാജ്ഞി മരണം  മുർമു ലണ്ടനിലെത്തി  ബൈഡന്‍ എലിസബത്ത് രാജ്ഞി സംസ്‌കാരം  ലോക നേതാക്കള്‍ എലിസബത്ത് രാജ്ഞി സംസ്‌കാരം  വെസ്‌റ്റ്‌മിന്‍സ്റ്റർ ആബി  ജോ ബൈഡന്‍  ദ്രൗപതി മുര്‍മു  ഇമ്മാനുവല്‍ മാക്രോണ്‍  ആന്തണി ആല്‍ബനീസ്  ജസീന്ത ആര്‍ഡണ്‍  ജസ്‌റ്റിന്‍ ട്രൂഡോ
ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലണ്ടനിലെത്തി; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം നാളെ
author img

By

Published : Sep 18, 2022, 8:23 AM IST

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലണ്ടനിലെത്തി. നാളെ (സെപ്‌റ്റംബര്‍ 19) പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് സംസ്‌കാര ചടങ്ങുകള്‍. 100ഓളം രാഷ്‌ട്രത്തലവന്മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ശനിയാഴ്‌ച രാത്രി 8.50ഓടെയാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെ ഗാഡ്‌വിക്ക് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. രാഷ്‌ട്രപതിയേയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ഉള്‍പ്പെടെയുള്ള സംഘത്തെയും ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമിഷണര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. സെപ്‌റ്റംബര്‍ 19 വരെ ലണ്ടനില്‍ സന്ദര്‍ശനം തുടരുന്ന രാഷ്‌ട്രപതി സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യയുടെ പേരില്‍ അനുശോചനം അറിയിക്കും.

ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ശനിയാഴ്‌ച പ്രാദേശിക സമയം രാത്രി പത്ത് മണിയോടെ ലണ്ടനിലെത്തി. വെസ്‌റ്റ്‌മിന്‍സ്റ്റർ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് അന്തിമോപചാരം അര്‍പ്പിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസിലാന്‍ഡ് പ്രസിഡന്‍റ് ജസീന്ത ആര്‍ഡണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ, ജർമന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങിന് ക്ഷണമുണ്ടെങ്കിലും വൈസ് പ്രസിഡന്‍റ് വാങ് ചിഷാനായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ജപ്പാന്‍ ചക്രവര്‍ത്തി നാറുഹിതോ, ചക്രവര്‍ത്തിനി മസാകോ, സ്‌പെയിന്‍ രാജാവ് ഫെലിപ്പെ ആറാമന്‍, രാജ്ഞി ലെറ്റിസിയ, ബെല്‍ജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മറ്റില്‍ഡ, നെതര്‍ലന്‍ഡ് രാജാവ് വില്ല്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, മൊണാക്കോ എന്നിവിടങ്ങളിലെ രാജകുടുംബാംഗങ്ങളും ചടങ്ങിനെത്തും.

റഷ്യയ്ക്ക് ക്ഷണമില്ല, കൊറിയയുടെ ഉദ്യോഗസ്ഥന് ക്ഷണം: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. യുകെയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളിലെ രാഷ്‌ട്രതലവന്മാര്‍ക്കാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം. അതേസമയം സിറിയ, വെനസ്വല, അഫ്‌ഗാനിസ്ഥാന്‍, മ്യാന്‍മര്‍, റഷ്യ, ബെലാറുസ് എന്നീ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഇറാന്‍, ഉത്തര കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

തിങ്കളാഴ്‌ച വെസ്‌റ്റ്മിനിസ്റ്റര്‍ ആബിയിലെ ശുശ്രൂഷയ്ക്ക് ശേഷം രണ്ട് മിനിറ്റ് നേരം ദേശീയ മൗനം ആചരിയ്ക്കുന്നതോടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പരിസമാപ്‌തിയാകും. തുടര്‍ന്ന് വിന്‍ഡ്‌സറില്‍ എത്തിക്കുന്ന മൃതദേഹം സെന്‍റ് ജോര്‍ജ് ചാപ്പലിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. വൈകിട്ട് ചാപ്പലില്‍ ചാള്‍സ് മൂന്നാമന്‍ രാജാവും രാജകുടുംബത്തിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളും പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങ് നടക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അന്തരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

Also Read: തമാശക്കാരിയായ പെൺകുട്ടിയിൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ കൂടുതൽ കാലം നയിച്ച ഭരണാധികാര പദവി വരെ ; അസാമാന്യ ജീവിതത്തിന്‍റെ യുഗാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.