ETV Bharat / international

'സ്വപ്‌ന കിരീടത്തിന് പിന്നാലെ സ്വപ്‌ന നേട്ടവും'; ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി അർജന്‍റീന

ആറ് വർഷങ്ങൾക്ക് ശേഷമാണ് അർജന്‍റീന റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. അതേസമയം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ, ഫ്രാൻസിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് വീണു.

World Cup winner Argentina moves top of FIFA rankings  Argentina  FIFA rankings  ഫിഫ റാങ്കിങ്  അർജന്‍റീന  ഫിഫ ലോകകപ്പ്  ബ്രസീൽ  അർജന്‍റീന ഒന്നാം റാങ്കിൽ  ബ്രസീൽ മൂന്നാം റാങ്കിലേക്ക് വീണു  Argentina moves top of FIFA rankings  FIFA rankings 2023  ഫിഫ റാങ്കിങ് 2023  ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി അർജന്‍റീന
ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി അർജന്‍റീന
author img

By

Published : Apr 6, 2023, 5:53 PM IST

സൂറിച്ച്: ലോകകപ്പിലെ സ്വപ്‌ന കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഫിഫ റാങ്കിങ്ങിലും ഒന്നാമതെത്തി അർജന്‍റീന. മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ പിന്തള്ളിയാണ് ആറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം അർജന്‍റീന ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയത്. ഇതോടെ ബ്രസീൽ ഫ്രാൻസിനും താഴെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അര്‍ജന്‍റീനക്ക് 1840.93 റേറ്റിങ് പോയന്‍റും ഫ്രാന്‍സിന് 1838.45 റേറ്റിങ് പോയന്‍റും ബ്രസീലിന് 1834.21 റേറ്റിങ് പോയന്‍റുമാണുള്ളത്.

ബെൽജിയം, ഇംഗ്ലണ്ട് ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ എന്നീ ടീമുകളാണ് ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ലോക കിരീടം നേടിയെങ്കിലും ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തായിരുന്നു അർജന്‍റീന. എന്നാൽ അടുത്തിടെ കഴിഞ്ഞ അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളിൽ പനാമയ്‌ക്കും, കുറസോവോയ്‌ക്കുമെതിരെ നേടിയ വിജയങ്ങളാണ് അർജന്‍റീനയ്‌ക്ക് തുണയായത്.

  • 🇦🇷🏆 World champions ✅ 
    🇦🇷🥇 Top of the #FIFARanking

    — FIFA World Cup (@FIFAWorldCup) April 6, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിനിടെ ബ്രസീൽ അപ്രതീക്ഷിതമായി മൊറോക്കോയോട് തോൽക്കുകയും ചെയ്‌തതോടെ അർജന്‍റീനയ്‌ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊറോക്കോയോട് ബ്രസീൽ തോറ്റത്. തോൽവി വഴങ്ങിയതോടെ ബ്രസീലിന് 6.56 റേറ്റിങ് പോയിന്‍റ് നഷ്‌ടമായിരുന്നു. ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ നെതർലൻഡ്‌സ്, അയർലൻഡ് എന്നീ ടീമുകൾക്കെതിരെ നേടിയ വിജയമാണ് ഫ്രാൻസിനെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്.

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് ഉദ്‌ഘാടന മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതാണ് അന്ന് അർജന്‍റീനയുടെ ഒന്നാം റാങ്ക് മോഹങ്ങൾക്ക് തിരിച്ചടിയായത്. ആ തോൽവിയോടെ 39 റേറ്റിങ് പോയിന്‍റാണ് അർജന്‍റീനക്ക് നഷ്‌ടമായത്. കൂടാതെ ഷൂട്ടൗട്ടിൽ നേടുന്ന വിജയങ്ങൾക്ക് നിശ്ചിത സമയത്ത് നേടുന്ന വിജയങ്ങളേക്കാൾ കുറവ് റാങ്കിങ് പോയിന്‍റേ ലഭിക്കൂ എന്നതും അർജന്‍റീനക്ക് തിരിച്ചടിയാവുകയായിരുന്നു.

ALSO READ: പണക്കൊഴുപ്പിൽ സൗദിയിലേക്കോ, പണക്കൊഴുപ്പില്ലാതെ ബാഴ്‌സയിലേക്കോ: മെസിയുടെ ഭാവി ഇങ്ങനെയൊക്കെയാണ്...

അതേസമയം മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് റാങ്കിങ്ങിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ടീം. 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് റാങ്കിങ്ങിൽ 122-ാം സ്ഥാനത്തേക്കാണ് ഉയർന്നത്. 2026 ലോകകപ്പിന് അതിഥേയരാകുന്ന കാനഡ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 47-ാം റാങ്കിലേക്കെത്തി. അള്‍ജീരിയ (34), സ്കോട്‌ലന്‍ഡ് (36) എന്നീ ടീമുകൾ ആറ് സ്ഥാനങ്ങളും ഈജിപ്‌റ്റ്‌ (35) സെര്‍ബിയ (25) എന്നീ ടീമുകൾ നാല് സ്ഥാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.

20-ാം റാങ്കിലുള്ള ജപ്പാനാണ് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ളത്. 11-ാം സ്ഥാനത്തുള്ള മൊറോക്കോയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ മുന്നിലുള്ള ടീം. അതേസമയം ഒൻപത് സ്ഥാനങ്ങൾ നഷ്‌ടപ്പെടുത്തിയ കാമറൂണാണ് റാങ്കിങ്ങിൽ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ടീം. നിലവിൽ 42-ാം സ്ഥാനത്താണ് കാമറൂണ്‍. 2022 ലോകകപ്പിന് ആതിഥേയരായ ഖത്തർ 61-ാം സ്ഥാനത്തേക്കും വീണു. 1200 റേറ്റിങ് പോയിന്‍റുകളുമായി അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101-ാം റാങ്കിലാണ് ഇന്ത്യ.

ALSO READ: El Clasico | ഹാട്രികുമായി കരീം ബെൻസേമ; ബാഴ്‌സയെ കീഴടക്കി റയൽ മാഡ്രിഡ് കോപ്പ ഡെൽ റെ ഫൈനലിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.