ETV Bharat / international

ഗ്യാസ് മറയാക്കി യൂറോപ്പിനെ ഭീഷണിപ്പെടുത്താന്‍ റഷ്യയെ അനുവദിക്കില്ലെന്ന് ബൈഡന്‍

പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യയിലെ ഊർജ്ജ ഭീമനായ ഗാസ്പ്രോം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

Will not let Russia intimidate, says Biden after gas supplies cut off to two EU nations
ഗ്യാസ് മറയാക്കി യൂറോപ്പിനെ ഭീഷണിപ്പെടുത്താന്‍ റഷ്യയെ അനുവദിക്കില്ലെന്ന് ബൈഡന്‍
author img

By

Published : Apr 29, 2022, 5:34 PM IST

വാഷിംഗ്ടൺ: രാജ്യങ്ങൾക്ക് ഉപരോധം ഏര്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും ഉപരോധത്തില്‍ നിന്നും രക്ഷപെടാമെന്ന് റഷ്യ കരുതേണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യയിലെ ഊർജ്ജ ഭീമനായ ഗാസ്പ്രോം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

  • It’s another reminder of the imperative for Europe and the world to move more and more of our power needs to clean energy — and the U.S. is doing that now.

    Last year we deployed more solar, wind, and battery storage than any year in history — enough to power 56 million homes.

    — President Biden (@POTUS) April 29, 2022 " class="align-text-top noRightClick twitterSection" data=" ">

ഇന്നലെ, റഷ്യ ഞങ്ങളുടെ രണ്ട് സഖ്യകക്ഷികളെ ഊർജ വിതരണം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ വ്യക്തമായി പറയട്ടെ, ഉപരോധത്തിൽ നിന്ന് പുറത്തുകടക്കാനായി ഭീഷണിപ്പെടുത്താനൊ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ തങ്ങള്‍ റഷ്യയെ അനുവദിക്കില്ല. എണ്ണ ആയുധമാക്കി ആക്രമണത്തിന്‍റെ അനന്തര ഫലങ്ങളില്‍ നിന്നും മറികടക്കാന്‍ റഷ്യയെ തങ്ങള്‍ അനുവദിക്കില്ലെന്നും ബൈഡന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ഗ്ലാസിന്‍റെ പേരില്‍ യൂറോഷ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. എന്നാല്‍ മറ്റ് ഇന്ധന ഉല്‍പാദന രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ഇത്തരം രാജ്യങ്ങള്‍ക്കുള്ള സഹായങ്ങള്‍ നല്‍കും. ഇതിനായി ദക്ഷിണ കൊറിയ, ജപ്പാന്‍, ഖത്തര്‍ തുടങ്ങിയാ രാജ്യങ്ങളുമായി ബന്ധപ്പെട്ടുമെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂടിച്ചേര്‍ത്തു.

മാര്‍ച്ച് 31ന് തങ്ങളുമായി സൗഹൃദബന്ധം ഇല്ലാത്ത രാജ്യങ്ങളോട് എണ്ണ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള തുക റഷ്യന്‍ പണമായ റൂബിളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ ഒപ്പിട്ടിരുന്നു. ഇതോടെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് പ്രകാരം തുക നല്‍കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബൾഗേറിയയിലേക്കും പോളണ്ടിലേക്കും ഗ്യാസ് വിതരണം നിർത്തിവയ്ക്കാനുള്ള റഷ്യൻ ഊർജ ഭീമനായ ഗാസ്‌പ്രോമിന്റെ തീരുമാനം ബ്ലാക്ക്‌മെയിലിനുള്ള മറ്റൊരു ശ്രമമാണെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ബുധനാഴ്ച പറഞ്ഞിരുന്നു. ഗ്യാസിനെ ബ്ലാക്ക് മെയിലിനുള്ള ആയുധമാക്കുന്ന നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Also Read: യുക്രൈനിന്‍ റഷ്യന്‍ സേന നടത്തിയത് വംശഹത്യ: ജോ ബൈഡന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.