ന്യുഡൽഹി : 'മുംബൈയിൽ നിന്നുള്ള ഞങ്ങൾ, അവിടെ വലിയൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്രമികൾ നോർവേയിൽനിന്നോ ഈജിപ്‌തിൽനിന്നോ വന്നവരല്ല. അവർ വളരെ സ്വതന്ത്രമായി നിങ്ങളുടെ രാജ്യത്ത് വിഹരിക്കുന്നു' - മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്‌താനെ ഓർമിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം എങ്ങനെ വിഷയം ഇത്ര വലുതായി എന്ന് പങ്കുവയ്‌ക്കുകയാണ് ഗാനരചയിതാവ് ജാവേദ് അക്തർ. അടുത്തിടെ താൻ ലാഹോറിൽ പങ്കെടുത്ത പരിപാടിക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ തനിക്ക് മൂന്നാം ലോകമഹായുദ്ധം വിജയിച്ചതായി തോന്നിയെന്നാണ് അക്തർ പറഞ്ഞത്. 'ഒരാൾ അത്തരം കാര്യങ്ങൾ പറയേണ്ടതുണ്ട്, കാരണം നമ്മൾ എന്തിന് മിണ്ടാതിരിക്കണം ?' - അദ്ദേഹം ചോദിച്ചു.
'ഇത് വളരെ വലുതായി, എനിക്ക് ലജ്ജ തോന്നുന്നു, അത്തരം പരിപാടികൾക്ക് ഇനി പോകേണ്ടതില്ല. ഞാൻ മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചതുപോലെ തോന്നുന്നു. ജനങ്ങളും മാധ്യമങ്ങളും നിരവധി പ്രതികരണങ്ങളാണ് നടത്തുന്നത്. ഞാൻ ലജ്ജിക്കുന്നു, അതിനുമാത്രം ഞാൻ എന്താണ് പറഞ്ഞത്. നമ്മൾ അത്രയെങ്കിലും പറയണം. അല്ലാതെ മിണ്ടാതിരിക്കണോ?' - ജാവേദ് അക്തർ മാധ്യമങ്ങളോട് പറഞ്ഞു.
-
Jab main Javed saab ki poetry sunti hoon toh lagta tha yeh kaise Maa Swarsati ji ki in pe itni kripa hai, lekin dekho kuch toh sachchai hoti hai insaan mein tabhi toh khudai hoti hai unke saath mein … Jai Hind @Javedakhtarjadu saab… 🇮🇳
— Kangana Ranaut (@KanganaTeam) February 21, 2023 " class="align-text-top noRightClick twitterSection" data="
Ghar mein ghuss ke maara .. ha ha 🇮🇳🇮🇳 https://t.co/1di4xtt6QF
">Jab main Javed saab ki poetry sunti hoon toh lagta tha yeh kaise Maa Swarsati ji ki in pe itni kripa hai, lekin dekho kuch toh sachchai hoti hai insaan mein tabhi toh khudai hoti hai unke saath mein … Jai Hind @Javedakhtarjadu saab… 🇮🇳
— Kangana Ranaut (@KanganaTeam) February 21, 2023
Ghar mein ghuss ke maara .. ha ha 🇮🇳🇮🇳 https://t.co/1di4xtt6QFJab main Javed saab ki poetry sunti hoon toh lagta tha yeh kaise Maa Swarsati ji ki in pe itni kripa hai, lekin dekho kuch toh sachchai hoti hai insaan mein tabhi toh khudai hoti hai unke saath mein … Jai Hind @Javedakhtarjadu saab… 🇮🇳
— Kangana Ranaut (@KanganaTeam) February 21, 2023
Ghar mein ghuss ke maara .. ha ha 🇮🇳🇮🇳 https://t.co/1di4xtt6QF
പാകിസ്‌ഥാനികള്‍ നിറഞ്ഞ ഒരു പരിപാടിയിൽ ഇത്തരമൊരു പ്രസ്‌താവന നടത്താൻ ഭയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് ആരെയും പേടിയില്ലെന്ന് ഗാനരചയിതാവ് വ്യക്തമാക്കി. 'വെറും രണ്ടുദിവസത്തേക്ക് മാത്രം സന്ദർശിക്കുന്ന ഒരു രാജ്യത്തെ ഞാൻ എന്തിന് ഭയപ്പെടണം. ഇവിടെ എനിക്ക് ഭയമില്ല. പിന്നെ ഞാൻ എന്തിന് അവിടെ ഭയപ്പെടണം' - അദ്ദേഹം ചോദിച്ചു.
ജാവേദ് അക്തർ ലാഹോറിൽ വച്ച് പറഞ്ഞത് : അടുത്തിടെ ലാഹോറിൽ നടന്ന ഒരു പരിപാടിയിൽ അക്തർ പങ്കെടുത്തപ്പോൾ, പാകിസ്ഥാന്‍ പോസിറ്റീവും സൗഹൃദപരവും സ്‌നേഹമുള്ളതുമായ രാജ്യമാണെന്ന് ഇന്ത്യയിലെ ജനങ്ങളോട് പറയണമെന്ന് ഒരു മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് ഉത്തരമായി 26/11 ഭീകരാക്രമണത്തെക്കുറിച്ച് ജാവേദ് അക്തർ ഓർമിപ്പിക്കുകയായിരുന്നു.