ETV Bharat / international

'ഞങ്ങൾ യഥാർഥ രാജ്യ സ്‌നേഹികൾ, കീഴടങ്ങില്ല, മോസ്‌കോയില്‍ കാണാം': പുടിന്‍റെ വാദങ്ങൾ തള്ളി വാഗ്‌നർ ഗ്രൂപ്പ് നേതാവ് യെവ്‌ഗ്‌നി പ്രിഗോഷിൻ - റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം

ഇന്ന് രാവിലെ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിൻ നല്‍കിയ സന്ദേശത്തില്‍ യെവ്‌ഗ്‌നി പ്രിഗോഷിനെ രൂക്ഷമായി വിമർശിക്കുകയും രാജ്യദ്രോഹ പ്രവർത്തനത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് മറുപടിയായാണ് യെവ്‌ഗ്‌നി പ്രിഗോഷിൻ പുതിയ ശബ്‌ദ സന്ദേശം പുറത്തുവിട്ടത്.

Russian mercenary leader hits back at Putin
പുടിന്‍റെ വാദങ്ങൾ തള്ളി വാഗ്‌നർ ഗ്രൂപ്പ് നേതാവ് യെവ്‌ഗ്‌നി പ്രിഗോഷിൻ
author img

By

Published : Jun 24, 2023, 5:04 PM IST

മോസ്‌കോ: റഷ്യയില്‍ ആഭ്യന്തര സംഘർഷം രൂക്ഷമാക്കി റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗ്‌നി പ്രിഗോഷിന്‍റെ പുതിയ ടെലഗ്രാം സന്ദേശം. മാതൃരാജ്യത്തോട് ആത്മാർഥതയും സ്‌നേഹവുമുള്ളവർ ഞങ്ങളാണ്. ഞങ്ങളാണ് യഥാർഥ രാജ്യ സ്‌നേഹികൾ, ഞങ്ങൾ മോസ്‌കോയിലേക്ക് വരികയാണ്. പുടിൻ പറഞ്ഞത് കേട്ട് എന്‍റെ സൈനികർ ആരും വഴി മാറി ചിന്തിക്കില്ല. അഴിമതി, വഞ്ചന, ബ്യൂറോക്രസി എന്നിവയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും. ഇതായിരുന്നു യെവ്‌ഗ്‌നി പ്രിഗോഷിന്‍റെ പുതിയ ഓഡിയോ സന്ദേശം.

ഇന്ന് രാവിലെ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിൻ നല്‍കിയ സന്ദേശത്തില്‍ യെവ്‌ഗ്‌നി പ്രിഗോഷിനെ രൂക്ഷമായി വിമർശിക്കുകയും രാജ്യദ്രോഹ പ്രവർത്തനത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. രാജ്യത്തിന് എതിരായ പ്രവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. പുടിനെ പിന്തുണച്ചുകൊണ്ട് റഷ്യൻ അധികാര കേന്ദ്രങ്ങളിലെ പ്രധാനികളെല്ലാം പ്രസ്‌താവനകൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. വ്യചസ്ലാവ് വോലോദിൻ, മരിയ സഖരോവ, റമസാൻ കഡ്യരോവ് തുടങ്ങി പ്രതിരോധ, വിദേശകാര്യ രംഗത്തെ പ്രമുഖർ പുടിനെ പിന്തുണച്ച് പ്രസ്‌താവന നടത്തിയിരുന്നു.

ഇതിനെല്ലാം മറുപടിയായാണ് യെവ്‌ഗ്‌നി പ്രിഗോഷിൻ പുതിയ ശബ്‌ദ സന്ദേശം പുറത്തുവിട്ടത്. അതേസമയം റഷ്യൻ പ്രതിപക്ഷ നേതാവായ മിഖായേല്‍ ഖൊഡോർകോവ്‌സ്‌കി ഫേസ്ബുക്ക് പോസ്റ്റിലൂടെ യെവ്‌ഗ്‌നി പ്രിഗോഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനും ഇതേ നിലപാടാണ് സ്വീകരിച്ചത്. റഷ്യയ്ക്ക് എതിരായ യുക്രൈനിന്‍റെ പ്രതിരോധം റഷ്യയ്ക്ക് സ്വന്തം നാട്ടില്‍ തന്നെ കൂടുതല്‍ എതിർപ്പ് സൃഷ്‌ടിച്ചു കഴിഞ്ഞുവെന്നാണ് യുക്രൈൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്‌താവനയില്‍ പറയുന്നത്. റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് യെവ്‌ഗ്‌നി പ്രിഗോഷിന്‍റെ നിലപാട് മാറ്റമെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

സ്വന്തം രക്തം തിരിഞ്ഞുകുത്തുന്നു: യുക്രൈന് എതിരായ യുദ്ധം തുടരുന്ന റഷ്യൻ ഭരണകൂടത്തിനും സൈന്യത്തിനും സ്വന്തം കൂടാരത്തില്‍ നിന്ന് തന്നെ വിമതശബ്‌ദവും പരസ്യ വെല്ലുവിളിയും യുദ്ധ പ്രഖ്യാപനവും നേരിടുന്നതിനാണ് ലോകം ഇന്ന് സാക്ഷിയായത്. റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ സൈനിക നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നതാണ് റഷ്യയില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ മോസ്‌കോ അടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാൻ സൈന്യം നിർദ്ദേശം നല്‍കി.

അതിനിടെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വാഗ്നർ മേധാവി യെവ്‌ഗ്‌നി പ്രിഗോഷിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്തിനെതിരെ സായുധ വിപ്ലവം ആസൂത്രണം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി (TASS) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വാഗ്നര്‍ സൈന്യം (കൂലിപ്പട്ടാളം) സായുധ വിപ്ലവത്തിനായി മോസ്‌കോയിലേക്ക് നീക്കം തുടങ്ങിയത്. പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്‌നർ ഗ്രൂപ്പിന്‍റെ തലവൻ യെവ്‌ഗ്‌നി പ്രിഗോഷിനും റഷ്യൻ സൈനിക നേതൃത്വവും തമ്മില്‍ തെറ്റിയതോടെയാണ് പ്രശ്‌നം ഗുരുതരമായത്. നേരത്തെ യുക്രൈനിലെ ബഖ്മുത്ത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രിഗോഷിന്‍ ആരോപിച്ചിരുന്നു.

റഷ്യ യുദ്ധനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും പ്രിഗോഷിൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ റഷ്യൻ സൈനിക നേതൃത്വം ഇതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. യുക്രൈന് എതിരായ യുദ്ധത്തില്‍ റഷ്യൻ സൈന്യത്തെ സഹായിച്ചിരുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സ്വരച്ചേർച്ചയില്ലാതെ വന്നതോടെയാണ് പ്രിഗോഷിൻ പരസ്യമായി റഷ്യൻ സൈന്യത്തിന് എതിരെ രംഗത്തുവന്നത്.

വാഗ്‌നർ ഗ്രൂപ്പിനോട് റഷ്യയ്ക്ക് എതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് മടങ്ങിപ്പോകാനും റഷ്യൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇത് കൂട്ടാക്കാത്തതിനെ തുടർന്നാണ് പ്രിഗോഷിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. റഷ്യൻ സൈനിക നേതൃത്വത്തിന് നേരെ തിരിച്ചടിയുണ്ടാകുമെന്ന യെവ്‌ഗ്‌നി പ്രിഗോസിന്‍റെ പ്രസ്‌താവനയെ ഗൗരവമായാണ് റഷ്യൻ ഭരണകൂടം കാണുന്നത്. റസ്റ്റോറന്‍റ് ബസിനസിലൂടെ ധനികനായി മാറിയ പ്രിഗോഷിന്‍റെ കൂടുമാറ്റം റഷ്യൻ ഭരണകൂടത്തിന് ഇപ്പോൾ സൃഷ്‌ടിക്കുന്ന തലവേദന ചെറുതല്ലെന്നാണ് രാഷ്ട്രീയ വിദഗ്ധർ വ്യക്തമാക്കുന്നത്.

വാഗ്‌നർ ഗ്രൂപ്പ്: വാഗ്നർ ഗ്രൂപ്പിലേറെയും പരിചയ സമ്പന്നരായ മുൻ സൈനികരാണ്. റഷ്യയിൽ കൂലിപ്പട നിയമവിരുദ്ധമാണെങ്കിലും, വാഗ്നർ ഗ്രൂപ്പ് 2022 ൽ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുകയും സെന്‍റ് പീറ്റേഴ്സ്ബർഗിൽ ഒരു പുതിയ ആസ്ഥാനം തുറക്കുകയും ചെയ്തു. ദേശസ്നേഹ സംഘടന എന്ന നിലയിലാണ് റഷ്യയിൽ ഈ സംഘങ്ങൾ അറിയപ്പെടുന്നത്. 'പുട്ടിന്‍റെ ഷെഫ്' എന്ന് അറിയപ്പെട്ടിരുന്ന യെവ്‌ഗ്‌നി പ്രിഗോഷിൻ നേതൃത്വം നല്‍കുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യയ്ക്ക് വേണ്ടി എന്ത് ക്രൂരനടപടിക്കും തുനിഞ്ഞ് ഇറങ്ങുന്ന കൂലിപട്ടാളമായാണ് അറിയപ്പെട്ടിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.