ETV Bharat / international

'യുക്രൈനെ പിന്തുണയ്‌ക്കാന്‍ ധൈര്യമില്ല'; അമേരിക്കയ്‌ക്കും യൂറോപ്പിനുമെതിരെ സെലന്‍സ്‌കി - West needs more courage in helping Ukraine fight says Zelenskyy

യുദ്ധവിമാനങ്ങളും ടാങ്കുകളും അനുവദിക്കാന്‍ താന്‍ അത്യധികം അഭ്യര്‍ഥിച്ചെന്നും വൊളാഡിമിര്‍ സെലന്‍സ്‌കി

volodymyr zelensky against western countries  'യുക്രൈനെ പിന്തുണയ്‌ക്കാന്‍ പടിഞ്ഞാറിന് ധൈര്യമില്ലെന്ന് വൊളാഡിമിര്‍ സെലന്‍സ്‌കി  യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി  West needs more courage in helping Ukraine fight says Zelenskyy  Ukrainian President Volodymyr Zelenskyy against West
'യുക്രൈനെ പിന്തുണയ്‌ക്കാന്‍ പടിഞ്ഞാറിന് ധൈര്യമില്ല'; രൂക്ഷവിമര്‍ശനവുമായി സെലന്‍സ്‌കി
author img

By

Published : Mar 27, 2022, 7:11 PM IST

ലിവിവ്: റഷ്യ സൈനിക നടപടി തുടരുന്നതിനിടെ അമേരിക്കയും, യൂറോപ്പുമടങ്ങുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി (Volodymyr Zelenskyy). റഷ്യയുടെ അധിനിവേശം തടയാൻ തന്‍റെ രാജ്യം പോരാടുമ്പോൾ ഇടപെടാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ധൈര്യമില്ല. യുദ്ധവിമാനങ്ങളും ടാങ്കുകളും അനുവദിക്കാന്‍ താന്‍ അത്യധികം അഭ്യര്‍ഥിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പോളണ്ടിൽ വച്ച് മുതിർന്ന യുക്രൈന്‍ ഉദ്യോഗസ്ഥരുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശേഷമാണ് സെലന്‍സ്‌കിയുടെ പ്രതികരണം. ''റഷ്യ മിസൈൽ ആക്രമണത്തിലൂടെ സാധാരണക്കാരെ കൊന്നൊടുക്കുമ്പോള്‍ ജെറ്റുകളും മറ്റ് പ്രതിരോധത്തിനുള്ള ആയുധങ്ങളും ഞങ്ങള്‍ക്ക് ആരാണ്, എങ്ങനെയാണ് തരേണ്ടത്?''. പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കാത്തതിലുള്ള നിരാശയില്‍ സെലന്‍സ്‌കി ചോദിച്ചു.

'അവരുടെ ധൈര്യം വെറും ഒരു ശതമാനം'

''ഞാൻ ഇന്ന് (മാര്‍ച്ച് 26) മരിയുപോളിലെ യുക്രൈന്‍ സൈനികരുമായി സംസാരിച്ചു. അവരുമായി ഞാന്‍ നിരന്തര സമ്പർക്കം പുലര്‍ത്തുന്നുണ്ട്. സൈനികരുടെ നിശ്ചയദാർഢ്യവും വീര്യവും ഉറപ്പും അതിശയിപ്പിക്കുന്നതാണ്''. ഞായറാഴ്ച പുലർച്ചെ അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

യുദ്ധത്തില്‍ ഏറ്റവും വലിയ നഷ്‌ടവും ഭയാനകതയുമാണ് തന്‍റെ രാജ്യത്തിന്‍റെ സൈന്യം അനുഭവിച്ചത്. യുദ്ധം 31-ാം ദിവസമെത്തി നില്‍ക്കുമ്പോഴും ജെറ്റുകളും മറ്റ് ആയുധങ്ങളും എങ്ങനെ കൈമാറണമെന്ന് ആലോചിച്ചിരിക്കുന്നവര്‍ക്ക് വെറും ഒരു ശതമാനം ധൈര്യം മാത്രമേ ഉള്ളുവെന്ന് പറയേണ്ടിവരുമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരായി സെലന്‍സ്‌കി പറഞ്ഞു.

ALSO READ | നിലനിൽപ്പിനായി പോരാടി ഇമ്രാൻ ഖാൻ; 50 മന്ത്രിമാർ പൊതുവേദികളിൽ നിന്ന് 'മിസ്സിങ്'

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.