വാഷിങ്ടണ്‍: അഞ്ച് അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഡെലവെയറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു പ്രതിമയാണിത്. കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത പ്രതിമ പണി പൂർത്തിയാക്കാൻ ഒരു വർഷമെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
പ്രതിമ നിർമ്മിച്ച് ക്ഷേത്രത്തിൽ എത്തിച്ചുകഴിഞ്ഞാൽ, ക്ഷേത്ര പുരോഹിതന്മാർ സാധാരണയായി അഞ്ച് മുതൽ 10 ദിവസം വരെ അഗ്നി വഴിപാടുകളും മറ്റ് ആചാരങ്ങളും നടത്തുമെന്ന് ഹിന്ദു ടെമ്പിൾ അസോസിയേഷൻ പ്രസിഡന്‍റ് പതിബന്ദ ശർമ്മ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ഈ ചടങ്ങുകളിൽ കൂടുതൽ ഒത്തുചേരലുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ കാസിലിലെ ഹോളി സ്‌പിരിറ്റ് പള്ളിയിലെ 'ലേഡി ക്വീൻ ഓഫ് പീസ്' പ്രതിമയ്ക്ക് ശേഷം ഡെലവെയറിലെ രണ്ടാമത്തെ വലിയ മത പ്രതിമയാണ് ഹനുമാൻ പ്രതിമ.