ദുബായ്: ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ, അമേരിക്കന്‍ ഗായിക ബിയോൺസെയുടെ മാസ്‌മരിക പ്രകടനത്തിനാണ് ദുബായ് വേദിയായത്. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബിയോണ്‍സെയുടെ പേരില്‍ ഗ്രാന്‍റ് ഷോ നടക്കുന്നത്. ഇതുകൊണ്ടുതന്നെ ഗായികയെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
-
WOW. Just WOW, I’m speechless!!! 🤯😍 #BeyonceInDubai #Beyonce pic.twitter.com/86lVJIHxO3
— pretty black cute (@afrorckprincess) January 21, 2023 " class="align-text-top noRightClick twitterSection" data="
">WOW. Just WOW, I’m speechless!!! 🤯😍 #BeyonceInDubai #Beyonce pic.twitter.com/86lVJIHxO3
— pretty black cute (@afrorckprincess) January 21, 2023WOW. Just WOW, I’m speechless!!! 🤯😍 #BeyonceInDubai #Beyonce pic.twitter.com/86lVJIHxO3
— pretty black cute (@afrorckprincess) January 21, 2023
ശനിയാഴ്‌ച (ജനുവരി 22) ദുബായില്‍ നടന്ന പരിപാടിയില്‍ ഒരു മണിക്കൂർ പ്രകടനത്തിന് 24 മില്യൺ യുഎസ് ഡോളറാണ് താരം ഈടാക്കിയത്. മെറ്റാലിക് ഗോൾഡ്, ചുവപ്പ് എന്നീ നിറത്തിലുള്ള ഉടുപ്പണിഞ്ഞെത്തിയ ബിയോൺസെ ആടിയും പാടിയും സദസിലുള്ളവരെ ഹരം കൊള്ളിച്ചു. ഈജിപ്ഷ്യൻ പ്രമേയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വേദി ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്‍റെ പാട്ടിനൊത്ത് നൃത്തം ചെയ്യാന്‍ വേദിയില്‍ അനേകം നര്‍ത്തകര്‍ അണിനിരന്നതും ജനക്കൂട്ടത്തെ കൂടുതല്‍ ആവേശത്തിലാക്കി.
വിസ്‌മയക്കാഴ്‌ചയായി കരിമരുന്ന് പ്രയോഗം: ഒരു മണിക്കൂർ നീണ്ട ഗായികയുടെ പ്രകടനത്തില്‍ വലിയ ആഹ്‌ളാദപ്രകടനമാണ് സദസില്‍ കണ്ടത്. സ്വര്‍ണ മൈക്രോഫോണില്‍ 'എറ്റാ ജെയിംസ് അറ്റ് ലാസ്റ്റ്' എന്ന വരികള്‍ താരം പാടിയതോടെയാണ് ഷോയ്‌ക്ക് തുടക്കമായത്. ശേഷം, വേദിക്ക് മുകളിലുണ്ടായ കരിമരുന്നുപ്രയോഗം ആകര്‍ഷകമായിരുന്നു.
താരത്തിന്‍റെ അമ്മ ടീന നോൾസ്, അച്ഛൻ മാത്യു നോൾസ്, ഭർത്താവ് ജെയ്-സെഡ്, മക്കളായ ബ്ലൂ ഐവി, റൂമി, സർ കാർട്ടർ എന്നിവര്‍ തന്നെ പിന്തുണയ്ക്കാൻ സദസിലെത്തിയിട്ടുണ്ടെന്ന് അവര്‍ ജനക്കൂട്ടത്തോടായി പറഞ്ഞു. ബിയോൺസ് 'ക്രേസി ഇൻ ലവ്' പാട്ട് പാടിയപ്പോള്‍ താരത്തിന്‍റെ 11 കാരിയായ മകള്‍ ബ്ലൂ ഐവി വേദിയിലെത്തി താനുമൊരു കലാകാരിയാണെന്ന് നൃത്തച്ചുവടിലൂടെ തെളിയിച്ചു.