ETV Bharat / international

മെഡിറ്ററേനിയൻ കടലിൽ യുഎസ് സൈനിക വിമാനം തകർന്നു വീണു; 5 സൈനികർക്ക് ദാരുണാന്ത്യം - വിമാന അപകടം

US military aircraft crashed over Mediterranean: ശനിയാഴ്‌ച പുലർച്ചെ മെഡിറ്റേറിയൻ കടലിൽ നടന്ന പരിശീലനത്തിനിടെയായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്

5 crew members killed as US military aircraft crashed over Mediterranean  US military aircraft crashed over Mediterranean  aircraft crashed  aircraft crashed over Mediterranean  5 crew members killed as US aircraft crashed  മെഡിറ്ററേനിയൻ കടലിൽ യുഎസ് സൈനിക വിമാനം തകർന്നു  5 സൈനികർക്ക് ദാരുണാന്ത്യം  പരിശീലന പ്രവർത്തനത്തിനിടെ സൈനിക വിമാനം തകർന്നു  വിമാന അപകടം  യുഎസ് സൈനികൻ മരിച്ചു
5 crew members killed as US military aircraft crashed over Mediterranean
author img

By ETV Bharat Kerala Team

Published : Nov 13, 2023, 8:29 AM IST

ബെർലിൻ : പരിശീലന പറക്കലിനിടെ കിഴക്കൻ മെഡിറ്റേനിയൻ കടലിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു. സൈനിക പരിശീലനത്തിന്‍റെ ഭാഗമായി എയർ ഇന്ധനം നിറയ്ക്കുന്നതിനിടെ വിമാനം തകരുകയും വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരും കൊല്ലപ്പെടുകയായും ആയിരുന്നെന്ന് കമാൻഡ് അറിയിച്ചു (5 crew members killed as US military aircraft crashed over Mediterranean).

വിമാനം അപകടത്തിൽപ്പെട്ടത് ശത്രുതാപരമായ പ്രവർത്തനങ്ങളുടെ ഫലമായല്ല എന്നാണ് വിമാന അപകടത്തെക്കുറിച്ച് ശനിയാഴ്‌ചയാണ് സൈന്യം പങ്കുവച്ചത്. അപകടത്തെ തുടര്‍ന്ന് ഉടന്‍ അടുത്തുള്ള യുഎസ് സൈനിക വിമാനങ്ങളും കപ്പലുകളും മറ്റും എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ശനിയാഴ്‌ച പുലർച്ചെ മെഡിറ്റേറിയൻ കടലിൽ നടന്ന പരിശീലനത്തിനിടെ അഞ്ച് യുഎസ് സൈനികരുടെ ദാരുണമായ നഷ്‌ടത്തിൽ ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിൻ പറഞ്ഞു.

ഈ മാരകമായ തകർച്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും മഹത്തായ രാഷ്‌ട്രത്തെ സംരക്ഷിക്കുന്ന ധീരരായ പുരുഷന്മാരും സ്‌ത്രീകളും നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ ഓരോ ദിവസവും തങ്ങളുടെ ജീവൻ പണയം വക്കുന്നു എന്നത് മറ്റൊരു വ്യക്തമായ ഓർമപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികരുടെ കുടുംബങ്ങളോടുള്ള ബഹുമാനം കണക്കിലെടുത്ത് ഡിപ്പാർട്ട്മെന്‍റ്‌ ഓഫ് ഡിഫൻസ് പോളിസിക്ക് അനുസൃതമായി മരണപ്പെട്ടവരുടെ കുടുംബങ്ങളെ അറിയിക്കുന്നത് വരെ 24 മണിക്കൂർ ക്രൂ അംഗങ്ങളുടെ ഐഡന്‍റിറ്റി തടഞ്ഞുവയ്ക്കുകയാണെന്ന് കമാൻഡ് പറഞ്ഞു.

അതേസമയം വിമാനം ഏത് സൈനിക സേവനത്തിന്‍റെതാണെന്ന് വ്യക്തമായിട്ടില്ല. വ്യോമസേന ഈ മേഖലയിലേക്ക് കൂടുതൽ സ്ക്വാഡ്രണുകളെ അയച്ചിട്ടുണ്ട്. കൂടാതെ നിരവധി വിമാനങ്ങളുള്ള യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനക്കമ്പനികളും കിഴക്കൻ മെഡിറ്റേനിയനിൽ പ്രവർത്തിക്കുന്നുണ്ട്.

ALSO READ:Training Aircraft Crashes In Maharashtra : മഹാരാഷ്‌ട്രയിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം; ആളപായമില്ല

പരിശീലന വിമാനം തകർന്ന് വീണു: മഹാരാഷ്‌ട്രയിലെ പൂനെയിൽ കഴിഞ്ഞ മാസം പരിശീലന വിമാനം തകർന്ന് വീണിരുന്നു (Training Aircraft Crashes in Maharashtra). പൂനെ ജില്ലയിലെ ഗോജുബാവി ഗ്രാമത്തിന് സമീപത്താണ് ഒക്‌ടോബർ 22 ഞായറാഴ്‌ച രാവിലെ പരിശീലന സെഷനിടെ വിമാനം തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൂനെ ജില്ലയിലെ ഗോജുബാവി ഗ്രാമത്തിന് സമീപം ട്രെയിനിങ് സെഷനിടെ ഒരു പരിശീലന വിമാനം തകർന്നെന്നും കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നെന്നും പൂനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന പരിശീലകനും ട്രെയിനിയും സുരക്ഷിതരാണെന്ന് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation) അറിയിക്കുകയുണ്ടായി.

ബാരാമതി എയർഫീൽഡിന് വടക്ക്, 2 മൈൽ അകലെയാണ് അപകടമുണ്ടായതെന്നും ഡിജിസിഎ പ്രസ്‌താവനയിൽ പറഞ്ഞു. അപകടത്തിന്‍റെ കൂടുതൽ അന്വേഷണം നടന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.