ന്യൂയോർക്ക്: ഹിജാബ് ധരിക്കാൻ വിസമ്മതിച്ച യുഎസ് മാധ്യമ പ്രവർത്തകയുമായുള്ള അഭിമുഖം നിരസിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സിഎൻഎൻ ചീഫ് ഇന്റർനാഷണൽ അവതാരക ക്രിസ്റ്റ്യൻ അമൻപൂരുമായുള്ള അഭിമുഖമാണ് പ്രസിഡന്‍റ് വേണ്ടെന്ന് വച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
ഹിജാബ് നിയമം ലംഘിച്ചതിന് ഇറാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന് സ്‌ത്രീ മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തക അഭിമുഖം നടത്താനെത്തിയത്. അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഹിജാബ് കത്തിക്കുന്ന നിരവധി സംഭവങ്ങൾ ഉൾപ്പെടെ ഇറാനിലുണ്ടായി. അഭിമുഖം നിരസിക്കുകയാണെന്ന് മനസിലാക്കിയ മാധ്യമ പ്രവര്‍ത്തക ഹിജാബ് ധരിച്ച് അഭിമുഖത്തിന് ഇരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രസിഡന്‍റ് അഭിമുഖം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അഭിമുഖം നടത്താനെത്തിയ അവതാരക 40 മിനിറ്റോളം പ്രസിഡന്‍റിനെ കാത്തിരുന്നു. അതിന് ശേഷമാണ് പ്രസിഡന്‍റ് ഇത് പുണ്യമാസമാണെന്നും ഹിജാബ് ധരിക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ താനിപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നും ശിരോവസ്ത്രം സംബന്ധിച്ച് ഇവിടെ പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ലെന്നും അമന്‍പൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.